ബിഹാറിൽ ഇടത്‌ പാർട്ടികൾ 19 സീറ്റിൽ മുന്നിൽ; കോൺഗ്രസ്‌ 21 സീറ്റിൽ മുന്നിൽ

പട്ന > ബിഹാർ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ലീഡ് നേടി ഇടതുപക്ഷ പാർട്ടികൾ. 29 സീറ്റുകളിലാണ് ഇടത് പാർട്ടികൾ മത്സരിച്ചത്. സിപിഐ എംഎൽ ലിബറേഷൻ (13), സിപിഐ എം (3 സീറ്റ്), സിപിഐ (3 സീറ്റ്) എന്നിങ്ങനെയാണ് ലീഡ് നില. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.

സിപിഐ എം സ്ഥാനാർഥികൾ മഞ്ചി, വിഭൂതിപുർ, മതിഹാനി എന്നീ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വിഭൂതിപുരിൽ 7000 ത്തിൽ അധികവും, 8000 ഉം, മതിഹാനിയിൽ 3000 വോട്ടുകളുമാണ് ലീഡ് ഉള്ളത്.

മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/32ujLXA

Comments

Archive

Contact Form

Send