തകർക്കാനാകാത്ത ബഹുമതിയുമായി ലീഗ് ; 2 എംഎൽഎമാർ ജയിലിൽ; ഒരു എംഎൽഎ കേസുമായി പിന്നാലെ
കോഴിക്കോട്
രണ്ട് എംഎൽഎമാർ അറസ്റ്റിൽ, ഒരു എംഎൽഎ കേസുമായി വിജിലൻസിന്റെയും ഇഡിയുടെയും പിന്നാലെ...ചത്ത കുതിരയെന്ന് നെഹ്റു വിളിച്ചതിലും വലിയ നാണക്കേടിലാണ് മുസ്ലിംലീഗ് അകപ്പെട്ടത്. അഴിമതിക്കേസിൽ മുതിർന്ന നേതാക്കൾ ഒന്നൊന്നായി പെടുമ്പോൾ ഉത്തരം പറയാനാകാത്ത ബുദ്ധിമുട്ടിലാണ് ലീഗ്. സംസ്ഥാന രാഷ്ട്രീയചരിത്രത്തിലാദ്യമാണ് ഒരു പാർടിയുടെ രണ്ട് എംഎൽഎമാർ അഴിമതിക്കേസിൽ അറസ്റ്റിലാകുന്നത്.
കാസർകോട് ജില്ലാലീഗ് പ്രസിഡന്റായിരുന്ന എം സി ഖമറുദ്ദീനാണ് ആദ്യം ജയിലിലായത്. സ്വർണാഭരണശാലയുടെ മറവിൽ 150 കോടി വെട്ടിച്ച കേസിലാണിത്.

സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ അവസ്ഥ ഇതിലും ദയനീയമാണ്. പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം വാങ്ങിയെന്ന് ഷാജിക്കെതിരെ പരാതി നൽകിയത് ലീഗ് പ്രവർത്തകനായിരുന്നു. അനധികൃത സമ്പാദ്യവും ഇഞ്ചികൃഷിയുമൊക്കെയായി രാപകൽ ഇഡി ഓഫീസ് കയറിയിറങ്ങുകയാണ് ലീഗിന്റെ ഈ യുവതുർക്കി. സിപിഐ എം വിരുദ്ധതയുമായി ഫേസ്ബുക്കിൽ തിളച്ചുമറിഞ്ഞിരുന്ന ഷാജി, പാർടിയുടെ രണ്ട് എംഎൽഎമാർ അറസ്റ്റിലായിട്ടും അരയക്ഷരം മിണ്ടുന്നില്ലെന്നതും ശ്രദ്ധേയം.
Credits Kerala || Deshabhimani Online News https://ift.tt/2Kcc0PE
Comments