ഇതുവരെ എണ്ണിയത്‌ 20 ശതമാനം വോട്ട്‌ മാത്രം; ബിഹാറിൽ അന്തിമഫലം വൈകും

ന്യൂഡൽഹി > ബിഹാറിൽ നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം നടത്തരുതെന്ന് പ്രവര്ത്തകര്ക്ക് പാര്ട്ടികളുടെ നിര്ദേശം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് അനുസരിച്ച് വോട്ടെണ്ണല് നടക്കുന്നതിനാല് ഫല പ്രഖ്യാപനം പൂര്ത്തിയാകുമ്പോള് രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതിന് പിന്നാലെയാണിത്.

4.10 കോടി വോട്ടുകളാണ് ബിഹാറില് പോള് ചെയ്തിട്ടുള്ളത്. ഉച്ചയോടെ ഇതില് ഒരു കോടി വോട്ടുകള് മാത്രമേ എണ്ണിതീര്ന്നിട്ടുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില് വോട്ടെണ്ണല് കേന്ദ്രങ്ങളുടെ എണ്ണം വര്ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല് ടേബിളുകളുടെ എണ്ണം കുറവാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.

നിലവിലെ ലീഡ് നിലയനുസരിച്ച് ഭരണപക്ഷമായ എന്ഡിഎക്കാണ് മുന്തൂക്കമുള്ളത്. എന്ഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും തൊട്ടുപിന്നിലായി മഹാസഖ്യമുണ്ട്. ഗ്രാമീണമേഖലയില് തങ്ങളുടെ ശക്തി കേന്ദ്രങ്ങളില് നിന്ന് ഫലം വരാനിരിക്കുന്നതേയുള്ളൂവെന്നും അപ്പോള് കാര്യങ്ങള് മാറിമറിയുമെന്നും ആര്ജെഡി നേതാക്കള് അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3lkAwMq

Comments

Archive

Contact Form

Send