എംഗൽസ് @ 200 ഡയലക്‌ടിക് പ്രഭാഷണപരമ്പര 28 മുതൽ

കാലടി യൂണിവേഴ്സിറ്റിയിലെ മാർക്സിസ്റ്റ് ഗവേഷക കൂട്ടായ്മയായ ഡയലക്ടിക് റിസർച്ച് ഫോറം ജർമ്മൻ മാർക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് എംഗൽസി ന്റെ ഇരുന്നൂറാം ജന്മവാർഷിക ദിനം തൊട്ട് "എംഗൽസ് @ 200 എന്ന പേരിൽ' ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സമുചിതമായ എംഗൽസിയൻ ആലോചനകൾ സംഘടിപ്പിക്കുന്നു.

തത്വചിന്തയുടെ ചരിത്രത്തെയും തൊഴിലാളിവർഗ്ഗ സംഘാടനത്തെയും പരിവർത്തിപ്പിക്കുന്നതിൽ കാൾമാർക്സിന് സമാനമാണ് എംഗൽസിന്റെയും സ്ഥാനം. സാമൂഹ്യ-ചരിത്ര ചിന്തകനെന്ന നിലയിൽ എംഗൽസിന്റെ പ്രസക്തി കൂടി അടയാളപ്പെടുത്തേണ്ടതുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

28 വൈകീട്ട് 7.30 ന് മാർക്സിസ്റ്റ് ചിന്തകൻ ഡോ. വിജയ് പ്രഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് ആമുഖ ഭാഷണം നടത്തും. Tricontinental: Institute for Social Research ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും Left Word Books ന്റെ ചീഫ് എഡിറ്ററുമായ വിജയ് പ്രഷാദ് ചരിത്രകാരനും മാർക്സിസ്റ്റ് ജ്ഞാനമണ്ഡലത്തിലെ സുപ്രധാന ചിന്തകനുമാണ്. തുടർന്നുള്ള ദിവസങ്ങളിൽ എംഗൽസിയൻ വിചാരലോകത്തിലെ വിവിധ പരികല്പനകളെയും പ്രമേയങ്ങളെയും മുൻനിർത്തി ആർ. രാംകുമാർ,കെ. എൻ ഗണേശ്,പി .രാജീവ്, സുനിൽ പി ഇളയിടം, കെ എം അനിൽ, പ്രതിഭാ ഗണേശൻ തുടങ്ങിയവർ സംസാരിക്കും.

വിശദവിവരങ്ങൾക്ക് 9497106370,9037538314, 9946308828.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fIUL4b

Comments

Archive

Contact Form

Send