‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' ; എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ 25ന്


വികസന മുന്നേറ്റം സംരക്ഷിക്കാനുള്ള നാടിന്റെ പ്രതിരോധമാകും ബുധനാഴ്ച എൽഡിഎഫ് സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ. കേന്ദ്ര ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് വികസന പദ്ധതികളെ അട്ടിമറിക്കുന്ന നീക്കത്തിനെതിരെ പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചിനാണ് കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. ഓരോ പ്രദേശത്തും പ്രധാന വികസനപ്രവർത്തനം നടന്ന കേന്ദ്രങ്ങളിലാണ് കൂട്ടായ്മ.

‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി വികസന സംരക്ഷണ ദിനമായാണ് കൂട്ടായ്മ വിഭാവനം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള വിമാനത്താവളം വഴി നടന്ന സ്വർണക്കള്ളക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വികസന പദ്ധതികൾ തടയുന്ന നീക്കത്തിനെതിരായ ജനകീയ പ്രതിഷേധം കൂട്ടായ്മയിൽ ഉയരും.

കെ- ഫോൺ, ഇ-മൊബിലിറ്റി, ടോറസ് ഡൗൺ ടൗൺ, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ ഇടപെട്ടതിന്റെ തുടർച്ചയായി കിഫ്-ബിക്കെതിരെ സിഎജിയെയും ആയുധമാക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധത്തിലേക്ക് എൽഡിഎഫ് നീങ്ങിയത്. വികസന നേട്ടം എൽഡിഎഫിന് രാഷ്ട്രീയമായി അനുകൂലമാകുമെന്ന് ഭയന്നാണ് യുഡിഎഫ്–-ബിജെപി കൂട്ടുകെട്ട് സംസ്ഥാനത്താകെ നടക്കുന്ന അറുപതിനായിരം കോടിയോളം രൂപയുടെ വികസനപ്രവർത്തനം നിർത്തിവയ്പിക്കാൻ ശ്രമിക്കുന്നത്. ഒപ്പം മുഖ്യമന്ത്രിയെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമവുമുണ്ട്. ഇതിനെതിരായ കേരളത്തിന്റെ രോഷം ബഹുജന കൂട്ടായ്മയിൽ പ്രതിഫലിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/399GcFA

Comments

Archive

Contact Form

Send