സർവ്വകലാശാല അധ്യാപകർ നവംബർ 26 ന്‌ ദേശീയ പണിമുടക്കിൽ പങ്കെടുക്കും

തിരുവനന്തപുരം > കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ, അദ്ധ്യാപക- തൊഴിലാളി - കർഷകദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിൽ സർവ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും.

നിർദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക ,കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജന വിരുദ്ധ തൊഴിൽ നിയമ ഭേദഗതിയും കർഷക നിയമഭേദഗതിയും പിൻവലിക്കുക എന്ന പ്രധാന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അദ്ധ്യാപകർ സമരത്തിന് അണി നിരക്കു ന്നത്.

വർഗ്ഗീയവൽക്കരണവും വാണിജ്യവൽക്കരണവും ലക്ഷ്യമിടുന്ന പുത്തൻ വിദ്യാഭ്യാസനയം അദ്ധ്യാപകരുടെ തൊഴിൽസ്ഥിരതയില്ലാതാക്കുകയും വീണ്ടും വിഭ്യാഭ്യാസം വരേണ്യവൽക്കരിക്കുന്നതിനുംകാവിവൽക്കരിക്കുന്നതിനുമെതിരെയുള്ള ഒരു സമരമാണിതെന്ന് കൂടി ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. ജിജൂ പി അലക്സും ജനൽ സെക്രട്ടറി ഡോ. എ പസ് ലിത്തിലും പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2KbkUx1

Comments

Archive

Contact Form

Send