അലാവുദ്ദീന്റെ അത്ഭുതവിളക്കിന്റെ പേരിൽ തട്ടിപ്പ്: ഡോക്ടറിൽ നിന്നു 33 ലക്ഷം തട്ടി
ലഖ്നൗ > അലാവുദ്ദീന്റെ അത്ഭുതവിളക്കെന്നു പറഞ്ഞ് ഉത്തർപ്രദേശിൽ ഡോക്ടറുടെ കൈയിൽനിന്ന് 33 ലക്ഷം തട്ടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. മീററ്റിലാണ് സംഭവം.
തന്റെയടുത്ത് ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ കൂടെ വന്നവരാണ് തട്ടിപ്പ് നടത്തിയതെന്ന് ഡോക്ടർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീയുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന ഒരു ബാബയെക്കുറിച്ച് തന്നോട് പറയുകയും അദ്ദേഹത്തിന്റെ മാന്ത്രികവിദ്യകളെക്കുറിച്ച് വിശ്വസിപ്പിക്കുകയും ചെയ്താണ് തട്ടിപ്പ്.
അലാവുദ്ദീന്റെ വിളക്കാണെന്നും, അത് കൈവശംവച്ചാൽ ജിന്ന് പ്രത്യക്ഷപ്പെടുമെന്നും സമ്പത്തും ആരോഗ്യവും നല്ല ഭാവിയും കൈവരുമെന്നും അവർ വിശ്വസിപ്പിച്ചു. ഒന്നരക്കോടി വിലപറഞ്ഞ വിളക്ക് 33 ലക്ഷത്തിനാണ് വാങ്ങിയത്.
ബാബയെ കാണാൻ ചെന്നപ്പോൾ അലാവുദ്ദീനായി വേഷം ധരിച്ചൊരാൾ തന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പണം തട്ടിയവരിൽ ഒരാൾ വേഷംകെട്ടി എത്തിയതാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും -ഡോക്ടർ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3kZyCAp
Comments