മഹാരാഷ്‌ട്രയിൽ ട്രാവലർ പുഴയിലേക്ക്‌ മറിഞ്ഞ് 5 മലയാളികൾ മരിച്ചു


മുംബൈ/തൃശൂർ
മഹാരാഷ്ട്രയിലെ സത്താറയിൽ പുഴയിലേക്ക് ട്രാവലർ മറിഞ്ഞ് അഞ്ചു മലയാളികൾ മരിച്ചു. എട്ടുപേർക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ നാലോടെയാണ് അപകടം.

മുംബൈയിൽ സ്ഥിര താമസക്കാരും തൃശൂർ പുല്ലഴി സ്വദേശികളുമായ മുംബൈ വാഷി സെക്ടർ 16ൽ മധുസൂദനൻ നായർ (54), ഭാര്യ ഉഷ (45), മകൻ ആദിത്യ (22), മധുസൂദനന്റെ കുടുംബ സുഹൃത്ത് സാജൻ നായർ (45), മകൻ ആരവ് (3) എന്നിവരാണ് മരിച്ചത്. മധുസൂദനന്റെ മകൾ പത്താംക്ലാസ് വിദ്യാർഥിനി അർച്ചന ഗുരുതരാവസ്ഥയിലാണ്.
നവി മുംബെയിൽ നിന്ന് ഗോവക്ക് വിനോദയാത്ര പോവുമ്പോൾ പുണെ–- ബംഗളൂരു ഹൈവേയിൽ സത്താറയിൽ ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ പുഴയിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ കാരാട് സർക്കാർ ആശുപത്രിയി മോർച്ചറിയിൽ. പരിക്കേറ്റവർ സത്താറ ആശുപത്രിയിലാണ്. ദിവ്യയാണ് സാജന്റെ ഭാര്യ. ഉമ്പരാജ് ഗ്രാമത്തിൽവച്ച് ഇവർ സഞ്ചരിച്ച വാൻ പാലത്തിൽനിന്ന് അമ്പത് അടി താഴ്ചയിൽ താർളി നദിയിലേക്ക് മറിഞ്ഞു.

തൃശൂർ പുല്ലഴി കാരേക്കാട്ട് പരേതരായ ഗോവിന്ദൻ നായരുടെയും ഭാർഗവിയമ്മയുടെയും മകനാണ് മധുസൂദനൻ നായർ. ഗോവിന്ദൻ നായർ മുംബൈയിൽ മിൽ ജീവനക്കാരനായിരുന്നു. മധുസൂദനൻ നായർ എൽഐസി ഓഫീസറാണ്. മുംബൈയിലാണ് ജനിച്ചുവളർന്നത്. ഉഷ കോലഴി സ്വദേശിനിയാണ്. പുല്ലഴി സബ്സ്റ്റേഷന് സമീപമാണ് തറവാട് വീട്. സഹോദരിമാരായ സരസ്വതിയും ശാന്തയും ശാന്തയുടെ കുടുംബവുമാണ് പുല്ലഴിയിൽ താമസം. പരേതനായ വേണുഗോപാൽ, സോമശേഖരൻ (സുരേഷ് ) എന്നിവരും സഹോദരന്മാരാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pwmCJB

Comments

Archive

Contact Form

Send