ചാലക്കുടിയില്‍ 50 കിടക്കകളുള്ള നൂതന ആയുര്‍വേദ ആശുപത്രി; ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം> പത്മഭൂഷന് വൈദ്യഭൂഷണം രാഘവന് തിരുമുല്പ്പാടിന്റെ സ്മരണയ്ക്കായി തൃശൂര് ചാലക്കുടി നഗരസഭ അനുവദിച്ച സ്ഥലത്ത് നിര്മ്മിക്കുന്ന 50 കിടക്കകളുള്ള നൂതന ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയുടെ നിര്മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് നിര്വഹിച്ചു. 9 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്.

ആയുര്വേദ രംഗത്തെ ഏറ്റവും അംഗീകാരമുള്ള സ്പെഷ്യാലിറ്റികളില് ഒന്നായ നേത്ര ചികിത്സയ്ക്ക് പ്രാമുഖ്യം നല്കിയായിരിക്കും ആശുപത്രി നിര്മ്മിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര് പറഞ്ഞു. ഈ ആശുപത്രിയില് ഐ ആന്റ് ഇ.എന്.ടി. വാര്ഡുകള്, പഞ്ചകര്മ്മ ജനറല് വാര്ഡുകള്, യോഗ പ്രകൃതി ചികിത്സാ വാര്ഡുകള് എന്നിവയും ഉണ്ടാകും.

കൂടാതെ സിദ്ധ, ഹോമിയോ വിഭാഗങ്ങള് ഉള്പ്പെടുത്തി ഒ.പി. ചികിത്സാ സൗകര്യവും ഉണ്ടാകും. ഇതിനു സമാനമായ ആയുഷ് ആശുപത്രി മട്ടന്നൂരില് നിര്മ്മിക്കുന്നതിനും അനുമതി നില്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂര് ജില്ലയില് വിവിധ ആയുര്വേദ പദ്ധതികളുടെ നടത്തിപ്പിനായി കഴിഞ്ഞ 4 വര്ഷങ്ങളായി പ്ലാന് ഫണ്ട് ഇനത്തില് 15.10 കോടി രൂപയും, നാഷണല് ആയുഷ് മിഷനില് നിന്ന് 2.18 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞമാസം 3.50 കോടി രൂപ പ്ലാന് ഫണ്ടില് നിന്ന് ചെലവഴിച്ച് എ.വി.എം. ഗവ. ആയുര്വേദ ആശുപത്രിയില് മൂന്നു നിലകളുള്ള ഐ.പി ബ്ലോക്ക് ഉദ്ഘാടനം നടത്തി.

ജില്ലാ ആയുര്വേദ ആശുപത്രിയില് സമന്വയ ബ്ലോക്ക് 3 നില കെട്ടിടം 3.30 കോടി രൂപ ചെലവില് ഉദ്ഘാടനം കഴിഞ്ഞു. ഇന്ത്യയില് തന്നെ ആദ്യമായി കായിക താരങ്ങളുടെ ചികിത്സയ്ക്ക് സ്പോര്ട്സ് ആയുര്വേദ ആശുപത്രി 9.50 കോടി രൂപ മുടക്കി ഈ ജില്ലയില് പ്രവര്ത്തനം ആരംഭിച്ചു. നാഷണല് ആയുഷ് മിഷന് തൃശൂര് ജില്ലയില് 2 ആയുഷ് ഗ്രാമം പദ്ധതി ആരംഭിച്ചു.

ജില്ലയിലെ ആയുഷ് ആശുപത്രികളില് വലിയ വികസന പ്രവര്ത്തനങ്ങളാണ് നടന്നു വരുന്നത്.സംസ്ഥാനത്തെ എല്ലാ ആയുര്വേദ ഹോമിയോ ആശുപത്രികളിലും ലബോറട്ടറി സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിന് 8 കോടി രൂപ നാഷണല് ആയുഷ് ഫണ്ടില് നിന്ന് ചെലവിട്ട് ലാബ് ഉപകരണങ്ങള് ലഭ്യമാക്കി.

സംസ്ഥാനത്തെ 40 ആയുഷ് ഡിസ്പെന്സറികളെ ആയുഷ് ഹെല്ത്ത് ആന്റ് വെല്നസ് സെന്റര് ആക്കി അപ്ഗ്രേഡ് ചെയ്യാന് തീരുമാനിച്ചു. ഈ ജില്ലയില് മൂന്ന് സ്ഥാപനങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്.കേരളത്തില് ആയുര്വേദ മേഖലയുടെ ശാക്തീകരണത്തിനും ഗവേഷണ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നതിനും ഒരു അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം കണ്ണൂര് കല്ലിയാട് ആരംഭിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്.

ഇതിന്റെ ആദ്യഘട്ടത്തിന് കിഫ്ബി അംഗീകാരം നല്കിയിട്ടുണ്ട്. ഗവേഷണത്തിനും പഠനത്തിനും മുതല്ക്കൂട്ടാവുന്ന ഒരു സ്ഥാപനമായിരിക്കുമിത്. പുതിയ 4 ആയുര്വേദ ഡിസ്പെന്സറികള് കൂടി ആരംഭിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും ആയുര്വേദ ചികിത്സാ സ്ഥാപനങ്ങളുള്ള സംസ്ഥാനമായി കേരളം മാറി. കോവിഡുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്ത്തനങ്ങള്ക്ക് ആയുഷ് മേഖല സജീവമായി പ്രവര്ത്തിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ചാലക്കുടി നഗരസഭ ചെയര് പേഴ്സണ് ജയന്തി പ്രവീണ്കുമാര് സ്വാഗതമാശംസിച്ച ചടങ്ങില് ബി.ഡി. ദേവസി എം.എല്.എ. അധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാന് എം.പി. മുഖ്യാതിഥിയും നാഷണല് ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര് എ.ആര്. അജയകുമാര് മുഖ്യ പ്രഭാഷണവും നടത്തി. ഐ.എസ്.എം. ഡയറക്ടര് കെ.എസ്. പ്രിയ പദ്ധതി അവതരണം നടത്തി. വൈസ് ചെയര്മാന് വില്സണ് പണാട്ടുപറമ്പില്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, ഹോമിയോപ്പതി ഡയറക്ടര് ഡോ. എ.എല്. വിജയാംബിക, ഡി.എം.ഒ. ഡോ. സലജ കുമാരി, എന്എ.എം. ഹോമിയോപ്പതി എസ്.പി.എം. ഡോ. ജയനാരായണന്, ഡി.പി.എം. ഡോ. സതീഷ് എന്നിവര് പങ്കെടുത്തു.

സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര് ഡോ. എം. സുഭാഷ് കൃതഞ്ജത പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oUpbVi

Comments

Archive

Contact Form

Send