രോഗമുക്തര്‍ കൂടുന്നു: സംസ്ഥാനത്താകെ 557 ഹോട്ട് സ്‌പോട്ടുകള്‍
തിരുവനന്തപുരം> സംസ്ഥാനത്ത് വെള്ളിയാഴ്ച 6398 പേര് കോവിഡ് മുക്തരായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട് എന്നീ ജീല്ലകളില് അഞ്ഞൂറിലധികം പേര്ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളവരുടെ എണ്ണം 67,831. ഇതുവരെ 4,81,718 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 60,365 സാമ്പിള് പരിശോധിച്ചു. വെള്ളിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. പുതുതായി 6028 പേര്ക്ക് കോവിഡ്- സ്ഥിരീകരിച്ചു. 56 ആരോഗ്യ പ്രവര്ത്തകര്ക്കുള്പ്പെടെ 5213 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം.
മലപ്പുറം ജില്ലയില് വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.28 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1997 ആയി. മൂന്ന് പ്രദേശത്തെ പുതുതായി പുതിയ ഹോട്ട് സ്പോട്ടാക്കി. 11 പ്രദേശത്തെ ഒഴിവാക്കി. സംസ്ഥാനത്ത് ആകെ 557 ഹോട്ട്സ്പോട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3pP9AXu
Comments