യുഎൽ സൈബർ പാർക്കിൽ 6 കമ്പനികൂടി



കോഴിക്കോട്
മലബാറിൽ ഐടി വികസനത്തിന് കുതിപ്പേകി യുഎൽ സൈബർ പാർക്കിൽ ആറു കമ്പനികൾ കൂടി. ഒമ്പതു സ്റ്റാർട്ടപ്പുകളും ഉടൻ എത്തും. ഇതോടെ 48 കമ്പനികളും 45 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 93 സ്ഥാപനങ്ങളാകും പാർക്കിൽ. ഹൈപ്പർബ്ലോക്സ് ഇന്ത്യ, ടെലി സ്റ്റേഷൻ, പാംട്രിസ് ടെക്നോളോജിസ്, ഐഓകോഡ് ഇൻഫോടെക് , ടെക് ടാഡ്, എയ്ത് അനലിറ്റിക്ക എന്നിവയാണ് പുതുതായി വന്ന ആറ് കമ്പനികൾ. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള യുഎൽ സൈബർ പാർക്കിൽ പ്രവർത്തിക്കാനുള്ള അംഗീകാരവും പുതിയ കമ്പനികൾക്ക് ലഭിച്ചു.

ടെലികോം സർവീസസ്, ഇ- കൊമേഴ്സ്, മൊബൈൽ ആപ്ലിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഫ്ലീറ്റ് മാനേജ്മെന്റ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, എഡ്യുക്കേഷൻ, ഹെൽത്ത് കെയർ, എംപ്ലോയ്മെന്റ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, മീഡിയ, ട്രാൻസ്പോർട്ടേഷൻ, എൻജിനിയറിങ്, എഐ സൊല്യൂഷൻസ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളാണ് ഉപഭോക്താക്കൾ.

യുഎൽ സൈബർ പാർക്കിൽ 2046 ഐടി ജീവനക്കാരുണ്ട്. കോവിഡ് കാലത്ത് ആക്ഷൻ എഫ്ഐ ടെക്നോളോജിസ് നടത്തിയ 46 ഉം ഗ്രിഡ്സ്റ്റോൺ ടെക്നോളോജിസ് നടത്തിയ 40ഉം നിയമനങ്ങൾ ഉൾപ്പെടെയാണിത്. ഇതിനുപുറമെ പുതിയ കമ്പനികൾ ഒരു വർഷത്തിനകം 475 ഐടി ജീവനക്കാരെക്കൂടി നിയമിക്കുമെന്ന് അറിയിച്ചു.

കോവിഡ് കാലത്തും നൂറുകണക്കിന് തൊഴിലവസരം സൃഷ്ടിച്ച് മുന്നേറുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഐടി പാർക്കാണ് ഇതേകാലത്ത് വളർച്ചയും തൊഴിലും സൃഷ്ടിച്ചത്. 27 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ളതാണ് പാർക്ക്. സംരംഭകർക്ക് ആയിരം മുതൽ ഒരുലക്ഷം വരെ ചതുരശ്രയടി വിസ്തൃതിയിൽ സ്ഥലമെടുക്കാനാകും. നടന്നെത്താവുന്ന ദൂരത്തിൽ പാർപ്പിടസൗകര്യവുമുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fnLa2x

Comments

Archive

Contact Form

Send