തെരുവോരങ്ങളിൽ ഐക്യനിരയുമായി വനിതകൾ; ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം'

തിരുവനന്തപുരം > കേരളപ്പിറവി ദിനത്തിൽ തെരുവോരങ്ങളിൽ ഐക്യനിരയുമായി വനിതകൾ. ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ് രാവിലെ 10ന് തെരുവോരങ്ങളിൽ സ്ത്രീകൾ ഐക്യനിര സംഘടപ്പിച്ചത്. ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഐക്യനിര.

മുഴുവൻ യൂണിറ്റ്, വില്ലേജ്, ഏരിയ, ജില്ലാ കേന്ദ്രങ്ങളിലും അഞ്ച് വീതം സ്ത്രീകളെ അണിനിരത്തി സാമൂഹ്യ അകലം പാലിച്ചായിരുന്നു ഐക്യനിര സംഘടിപ്പിച്ചത്.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിളാ സംഘം, മഹിളാ ജനതാ എസ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്, ലോക്താന്ത്രിക് ജനത, മഹിളാ കോൺഗ്രസ് എസ്, ജനാധിപത്യ വനിതാ കോൺഗ്രസ്, നാഷണൽ വനിതാ ലീഗ്, കേരള വനിതാ കോൺഗ്രസ് ബി, കേരള മഹിളാ കോൺഗ്രസ് എം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഐക്യനിര സംഘടിപ്പിച്ചത്.

എൽഡിഎഫ് സർക്കാരിന്റെ സ്ത്രീപക്ഷ വികസന കാഴ്ചപ്പാടുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാർ കൈക്കൊള്ളുന്ന സുരക്ഷാനടപടികളെ സംബന്ധിച്ച് സ്ത്രീകളിൽ അവബോധമുണ്ടാക്കാനുമായിരുന്നു പരിപാടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/35LomFu

Comments

Archive

Contact Form

Send