പോരാട്ടങ്ങളുടെ പുരാരേഖ ശേഖരണം അനിവാര്യം: എം എ ബേബി


തിരുവനന്തപുരം
ജനങ്ങളുടെ ചെറുത്തുനിൽപ്പിന്റെയും പോരാട്ടങ്ങളുടെയും പുരാരേഖാ ശേഖരണം കാലത്തിന്റെ അനിവാര്യതയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അക്ഷരം ഓൺലൈൻ മാസികയുടെ ‘ദ റെഡ് സെഞ്ചുറി പീപ്പിൾസ് ആർകൈവ്സ് ഓഫ് ദ കമ്യൂണിസ്റ്റ് മൂവ്മെന്റ് ഇൻ ഇന്ത്യ’ യുടെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. അനിഷ്യ ജയദേവ് ലോഗോ ഏറ്റുവാങ്ങി. വിനോദ് വൈശാഖി അധ്യക്ഷനായി.

ഡോ. മായ മാധവൻ, ഡോ. ആശാ പ്രഭാകരൻ, കെ ജി സൂരജ് എന്നിവർ സംസാരിച്ചു. ഡോ. ദിവ്യ ചന്ദ്രശോഭ, ഡോ. ശ്രീദേവി പി അരവിന്ദ് എന്നിവരാണ് ആർക്കൈവ് ക്യൂറേറ്റർമാർ. മലപ്പുറം സ്വദേശിയായ ചിത്രകാരൻ വിഷ്ണു പ്രിയനാണ് ലോഗോ രൂപകൽപ്പന ചെയ്തത്.

പൊളിറ്റിക്കൽ ഇക്കോണമി, ചരിത്രം, സംസ്കാരം, ഇടതുപക്ഷ ബദൽ തുടങ്ങിയ വിഷയങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാർവദേശീയവും ദേശീയവും പ്രാദേശികവുമായ വികാസത്തിന്റെ നാൾവഴികളാണ് ആർക്കൈവിലൂടെ അടയാളപ്പെടുത്തുക.

ലോകത്തിന്റെ വിവിധഭാഗങ്ങളിലെ എൽജിബിടിക്യു വിഭാഗങ്ങളിലടക്കമുള്ളവർ ആർക്കൈവ് പ്രോജക്ടിലെ വിഷയങ്ങൾക്ക് നേതൃത്വം നൽകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mNqHql

Comments

Archive

Contact Form

Send