പെട്ടിമുടി ദുരന്തം: സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ പട്ടയ വിതരണം മന്ത്രി എംഎം മണി നിര്‍വഹിച്ചു

മൂന്നാര്> പെട്ടിമുടി ദുരന്തത്തില് പെട്ടവര്ക്കും ബന്ധുക്കള്ക്കും ഇടതു സര്ക്കാര് എല്ലാവിധ സഹായങ്ങളും നല്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.സര്ക്കാറിന്റെ സഹായങ്ങള്ക്കു പുറമേ കണ്ണന്ദേവന് കമ്പനിയുടെ സഹായവും ദുരിതബാധിതര്ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തില് വീടും ബന്ധുക്കളും വസ്തുവകകളും നഷ്ടപ്പെട്ട എട്ടു കുടുംബങ്ങള്ക്ക് കുറ്റിയാര്വാലിയില് സര്ക്കാര് നല്കിയ ഭൂമിയുടെ പട്ടയ വിതരണവും വീടുകളുടെ തറക്കല്ലിടല് കര്മ്മവും നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തില് മരിച്ചവരുടെ ബന്ധുക്കള്ക്കുള്ള നഷ്ടപരിഹാരം കുറ്റമറ്റ തരത്തില് വിതരണം ചെയ്യും.


പോരായ്മകള് ഉണ്ടെങ്കില് പരിശോധിച്ച് ഉചിതമായ നടപടികള് സ്വീകരിക്കും. എത്രയും വേഗം പണികള് പൂര്ത്തിയാക്കി.ദുരന്തബാധിതര്ക്ക് വീടുകള് കൈമാറുമെന്നും മന്ത്രി പറഞ്ഞു.ദുരന്തബാധിതരായ ശരണ്യ, സരസ്വതി, മുരുകേശന്, മാലയമ്മാള്, ഹേമലത, ദീപന് ചക്രവര്ത്തി എന്നിവര്ക്കാണ് ഞായറാഴ്ച പട്ടയ മുള്പ്പെടെയുള്ള രേഖകള് കൈമാറിയത്.

ദുരന്തത്തില് ഗുരുതരമായി പരിക്കേറ്റ സീതാലക്ഷ്മി, കറുപ്പായി എന്നിവര്ക്ക് അനാരോഗ്യം മൂലം ചടങ്ങിനെത്താനായില്ല.കുറ്റിയാര്വാലിയിലാണ് അഞ്ചു സെന്റ് വീതം ദുരിതബാധിതര്ക്ക് വീടുവയ്ക്കാനായി സര്ക്കാര് സ്ഥലം നല്കിയത്.കണ്ണന്ദേവന് കമ്പനിയാണ് ഭൂമിയില് വീടുകള് നിര്മിച്ചു നല്കുന്നത് .ഇതിനാ0യി ഒരു കോടി രൂപയാണ് കമ്പനി അനുവദിച്ചത്.

കുറ്റിയാര്വാലിയില് ഞായറാഴ്ച നടന്ന ചടങ്ങില് ഡീന് കുര്യാക്കോസ് എം.പി,എസ്.രാജേന്ദ്രന് എം.എല്.എ, കളക്ടര് എച്ച്.ദിനേശന്, സബ്ബ് കളക്ടര് എസ്.പ്രേം കൃഷ്ണന്, കണ്ണന്ദേവന് കമ്പനി എം.ഡി.കെ.മാത്യു എബ്രാഹം, തഹസീല്ദാര് ജീജി.എം. കുന്നപ്പിള്ളി, സി .പി .എം. ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി .ശശി, സി.പി.എം.മൂന്നാര് ഏരിയാ സെക്രട്ടറി കെ.കെ.വിജയന്,

ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുരേഷ് കുമാര് തുടങ്ങിയവര് പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3efvBtb

Comments

Archive

Contact Form

Send