നടിയെ പീഡിപ്പിച്ച കേസ്: കോടതി മാറ്റണമെന്ന ഹർജികൾ വിധി പറയാന്‍ മാറ്റി

കൊച്ചി> നടിയെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. വിധി വരും വരെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും.

വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന്പ്രോസിക്യൂഷനും ഇരയും ആവർത്തിച്ച് ബോധിപ്പിച്ചു.

ജഡ്ജി പ്രതിക്ക് അനുകൂലമാണന്ന്പറയാൻ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ ഇരയോട് ആരാഞ്ഞു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികൾ ഉണ്ടായപ്പോൾ എന്തുകൊണ്ട് ഹൈകോടതിയെ സമീപിച്ചില്ലന്നും കോടതി ചോദിച്ചു.

എല്ലാത്തിനും എതിർപ്പ് രേഖപ്പെടുത്തേണ്ടന്ന്തോന്നിയെന്നും എന്നാൽ അത് തെറ്റായിപ്പോയെന്ന്പിന്നീട് മനസിലായെന്നും ഇരയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ഇരയെ അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോള് കോടതി ഇടപെട്ടില്ലന്നും ആവശ്യമുള്ള ഇടവേളകൾ നൽകി വേണം വിചാരണ എന്നുള്ള സുപ്രീംകോടതി വിധി പാലിച്ചില്ലന്നും ഒരു തരത്തിലും മുന്നോട്ട് പോകാൻ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഹർജി ഫയൽ ചെയ്തതെന്ന്അഭിഭാഷകന് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/35zL2tN

Comments

Archive

Contact Form

Send