വടക്കാഞ്ചേരി ഭവന പദ്ധതി: യൂണിടാക്കിനെ കക്ഷി ചേര്‍ക്കാന്‍ അനില്‍ അക്കര എംഎല്എയോട് ഹൈക്കോടതി
കൊച്ചി> വടക്കാഞ്ചേരി ഭവന പദ്ധതിയുടെ നിര്മാണം പുനരാരംഭിക്കാന് ലൈഫ് മിഷന് നിര്ദേശം നല്കണമെന്നാവശ്യപ്പെട് അനില് അക്കര എം.എല്.എ കോടതിയെ സമീപിച്ചത് നിര്മ്മാണ കരാറുകാരായ യൂണിടാക്കിനെ കക്ഷി ചേര്ക്കാതെ.പൊതുതാല്പ്പര്യ ഹര്ജിയില് നിര്മാതാക്കളായ യൂണിടാക്കിനെ കക്ഷി ചേര്ക്കാന് ഹര്ജിക്കാരനായ അനില് അക്കര എംഎല്എയോട് ഹൈക്കോടതി നിര്ദേശിച്ചു.
അനില് അക്കര സിബിഐക്ക് പരാതി നല്കിയതിനെ തുടര്ന്നാണ് യൂണിടാക്ക് നിര്മാണം നിര്ത്തിയത്.
ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
യുഎഇ റെഡ്ക്രസന്റ് ധനസഹായം നിര്മാണ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നും പണി പൂര്ത്തിയാക്കണമെന്നുമാണ് ഹര്ജിയിലെ ആവശ്യം.അന്വേഷണ ഏജന്സികളോ കോടതിയോ നിര്മാണം
വിലക്കിയിട്ടില്ലെന്നും ഹര്ജിയില് പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3eEEi0q
Comments