കെഎഎസ് പരീക്ഷ പൂർത്തിയായി; മാർച്ചോടെ നിയമനം
തിരുവനന്തപുരം > കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള പരീക്ഷ പിഎസ്സി വിജയകരമായി പൂർത്തിയാക്കി. വെളളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് 19 കേന്ദ്രങ്ങളിലായി മൂവായിരത്തിലേറെ ഉദ്യോഗാർഥികളാണ് വിവരണാത്മക പരീക്ഷയുടെ മൂന്ന് പേപ്പർ എഴുതിയത്. ആകെ 3190 ഉദ്യോഗാർഥികളാണ് അന്തിമ പരീക്ഷയ്ക്ക് യോഗ്യത നേടിയിരുന്നത്. ഇതിൽ 95 ശതമാനത്തിലേറെ പേരും പരീക്ഷയ്ക്ക് ഹാജരായി.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ കോവിഡ് പോസിറ്റീവായ മൂന്നുപേർ പരീക്ഷയെഴുതി. മൂല്യനിർണയം ഉടൻ ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ അന്തിമ റാങ്ക്ലിസ്റ്റ് തയ്യാറാക്കി മാർച്ചോടെ നിയമനശുപാർശ അയക്കാനാണ് പിഎസ്സി ലക്ഷ്യമിടുന്നത്. മൂന്ന് പേപ്പറുകളിലും ചോദ്യങ്ങൾ മികച്ച നിലവാരം പുലർത്തിയെന്നാണ് ഉദ്യോഗാർഥികളുടെ അഭിപ്രായം. കോവിഡ് പ്രതിസന്ധിക്കിടയിലും പരീക്ഷ വിജയകരമായി പൂർത്തിയാക്കാനായത് പിഎസ്സിക്ക് അഭിമാനാർഹമായ നേട്ടമാണ്.
Credits Kerala || Deshabhimani Online News https://ift.tt/2UNrNqd
Comments