കർഷക അടിച്ചമർത്തലിനെതിരെ പ്രതിഷേധിക്കുക: സിഐടിയു
തിരുവനന്തപുരം > കർഷക അടിച്ചമർത്തലിനെതിരെ മുഴുവൻ തൊഴിലാളികളും പ്രതിഷേധിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് എല്ലാ തൊഴിലാളികളോടും അഭ്യർഥിച്ചു. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ ശനിയാഴ്ച തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തും.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന സമരത്തെ കേന്ദ്രസർക്കാരും ഹരിയാന സർക്കാരും അടിച്ചമർത്തുകയാണ്.
ഡൽഹിയിലേക്ക് കടക്കാനുള്ള റോഡുകൾ അടച്ച് സമരത്തെ നേരിടാനാണ് ശ്രമിച്ചത്. കർഷകരുടെയും തൊഴിലാളികളുടെയും നേതാക്കളെ പാതിരാത്രിയിൽ അറസ്റ്റ് ചെയ്തു. ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ച് കർഷകറാലിയെ നേരിട്ടു. കഴിഞ്ഞ ദിവസം സംയുക്ത ദേശീയ പണിമുടക്കിനെയും കേന്ദ്രസർക്കാർ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
തൊഴിലാളികളെയും കർഷകരെയും അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കില്ലെന്നും കൂടുതൽ പ്രതിഷേധം ഉയർത്തുമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/36crAUc
Comments