"തലോജ ജയിലിൽ മനുഷ്യത്വത്തിന്റെ ഉറവയുണ്ട്‌‌’;ജയിലിൽനിന്ന്‌ ഫാദർ സ്‌റ്റാൻസ്വാമി എഴുതിയ വികാരനിർഭരമായ കുറിപ്പ്‌


ഭിമാകൊറേഗാവ് കേസിൽ ഒക്ടോബർ എട്ടിന് രാത്രി എൻഐഎ അറസ്റ്റ് ചെയ്ത എൺപത്തിമൂന്നുകാരനായ ഫാദർ സ്റ്റാൻസ്വാമി ദീപാവലി ദിനത്തിൽ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽനിന്ന് എഴുതിയ വികാരനിർഭരമായ കുറിപ്പ്.

കൂടെ ജയിലിലുള്ള അരുൺ ഫെറേയ്റയുടെ സഹായത്തോടെയാണ് പാർക്കിൻസൺസ് രോഗബാധിതനായ ഫാദർ കത്ത് എഴുതിയത്.

‘സുഹൃത്തുക്കളേ–- ശാന്തി!. വിശദാംശങ്ങൾ അറിയില്ലെങ്കിലും എനിക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച എല്ലാവർക്കും നന്ദി. 13 അടി നീളവും എട്ട് അടി വീതിയുമുള്ള തടവുമുറിയിൽ എനിക്ക് പുറമേ രണ്ട് തടവുകാർ കൂടിയുണ്ട്. ചെറിയ കുളിമുറിയും ഇന്ത്യൻ ക്ലോസെറ്റുമുണ്ട്. ഭാഗ്യവശാൽ, എനിക്ക് ഒരു യൂറോപ്യൻ ക്ലോസെറ്റ് അനുവദിച്ചിട്ടുണ്ട്. വരവരറാവുവും വെർണോൺ ഗോൺസാൽവസും അരുൺ ഫെറെയ്റയും മറ്റൊരു മുറിയിലാണ്. സെല്ലുകളും ബാരക്കുകളും തുറക്കുന്ന അവസരങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. വൈകിട്ട് 5.30 മുതൽ രാവിലെ ആറ് വരെയും പകൽ 12 മുതൽ മൂന്നുവരെയും ഞങ്ങളെ സെല്ലിൽ അടച്ചിടും. അരുൺ പ്രഭാത ഭക്ഷണം കഴിക്കാനും വെർണോൺ കുളിക്കാനും എന്നെ സഹായിക്കും. രാത്രിഭക്ഷണം കഴിക്കാനും തുണികൾ കഴുകാനും എന്റെ സഹതടവുകാർ സഹായിക്കും. അവർ എന്റെ കാൽമുട്ട് തിരുമ്മിത്തരാറുമുണ്ട്. വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ് എന്റെ സഹതടവുകാർ. അവരെയും എന്റെ സഹപ്രവർത്തകരെയുംകൂടി നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എല്ലാ ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും അപ്പുറം തലോജ ജയിലിൽ മനുഷ്യത്വത്തിന്റെ ഉറവയുണ്ട്’



Credits National || Deshabhimani ​Online ​News https://ift.tt/2IB8lKU

Comments

Archive

Contact Form

Send