മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതും പൊതു സമൂഹത്തില്‍ സ്ത്രീ പദവിയെ ഇകഴ്ത്തുന്നതും: ലോയേഴ്‌സ് യൂണിയന്‍

തിരുവനന്തപുരം> കെ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതും പൊതു സമൂഹത്തില് സ്ത്രീ പദവിയെ ഇകഴ്ത്തുന്നതുമാണെന്ന് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്(എഐഎല്യു). അധികാര സ്ഥാനീയരില് നിന്നും കൊടിയ പീഡനത്തിനും ചൂഷണത്തിനും ഇരയായ ഒരു സ്ത്രീയെ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ സംസ്ഥാന അദ്ധ്യക്ഷന് പരസ്യമായും സംസ്കാര ശൂന്യമായ പദപ്രയോഗങ്ങള് ഉപയോഗിച്ച് അപഹസിച്ചതും ഞെട്ടലുളവാക്കുന്ന ഒന്നാണ്.

സ്ത്രീകള്ക്കെതിരായ ലൈംഗിക അക്രമങ്ങള്ക്കും പീഡനങ്ങള്ക്കും എതിരായി ശക്തമായ ചെറുത്ത് നില്പ്പും പ്രതിഷേധവും ഉയര്ന്ന് വരേണ്ട ഒരു കാലത്ത് പുരോഗമനപരമായ ഇടപെടലുകളാണ് പൊതു സമൂഹം ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തില് നിന്ന് പ്രതീക്ഷിക്കുന്നത്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള് ആത്മഹത്യ ചെയ്യണമെന്ന പ്രസ്താവന വികലമായ പുരുഷാധിപത്യ മന:സ്ഥിതിയെ ആണ് വെളിവാക്കുന്നത്.

ബലാത്സംഗം പോലെ അത്യന്തം ഹീനമായ ഒരു കുറ്റ കൃത്യത്തെ ലളിതവല്ക്കരിക്കും വിധം മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ പ്രസ്താവന കേരളീയ സമൂഹത്തിന് തന്നെ അപമാനകരമാണ്. ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് നിയമ പരിരക്ഷയും സംരക്ഷണവുമാണ് ആവശ്യം.

പകരം അവളില് അശുദ്ധി ആരോപിച്ച് പരസ്യ വിചാരണ നടത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. നിയമപരമായി കുറ്റകരവും പ്രാകൃതവുമാണ് ഇത്തരം നിലപാടുകള് .

കെ പി സി സി പ്രസിഡന്റിന്റെ ഈ പ്രസ്താവനയില്
ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സ്റ്റേറ്റ് വനിതാ സബ് കമ്മിറ്റി ശക്തമായ പ്രതിഷേധവും അമര്ഷവും രേഖപ്പെടുത്തുന്നു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങള് വഹിക്കുന്ന രാഷ്ട്രീയ പാര്ട്ടി നേതാക്കളുടെ ഇത്തരം തരംതാണ പരാമര്ശങ്ങള് പൊതു സമൂഹത്തിനു തെറ്റായ സന്ദേശം നല്കുവാനേ ഉപകരിക്കു. മുല്ലപ്പളളി രാമചന്ദ്രനെതിരായി നിയമനടപടികള് സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നതായും ലോയേഴ്സ് യൂണിയന് പ്രസ്തവനയില് വ്യക്തമാക്കി



Credits Kerala || Deshabhimani ​Online ​News https://ift.tt/38487GG

Comments

Archive

Contact Form

Send