സിപിഐ എം വളവനാട് ലോക്കല്‍ സെക്രട്ടറി ഡി എം ബാബു അന്തരിച്ചു

ആലപ്പുഴ> സിപിഐ എം വളവനാട് ലോക്കല് കമ്മിറ്റി സെക്രട്ടറി ഡി എം ബാബു അന്തരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്ന്ന പാര്ട്ടി യോഗത്തിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. പാര്ട്ടി പ്രവര്ത്തകര് ചേര്ന്ന് ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

ബാബുവിന്റെ വിയോഗം പാര്ട്ടിക്കും ഇടതുപക്ഷ ജനാതിപത്യ മുന്നണിയ്ക്കും തീരാനഷ്ടമാണെന്ന് മുതിര്ന്ന് സിപിഐ എം നേതാവ് പിപി ചിത്തര്ജന് പറഞ്ഞു. ഏറെ അടുപ്പവും ഹൃദയബന്ധവും അദ്ദേഹവുമായി സൂക്ഷിച്ചിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ടും ഊര്ജ്ജസ്വലമായ ഇടപെടല് കൊണ്ടും വളവനാട് പാര്ട്ടി പ്രവര്ത്തനങ്ങള് നായിച്ചുപോന്നിരുന്ന ബാബു പ്രദേശത്തെ പൊതുസമ്മതനായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്ട്ടി പ്രവര്ത്തകരുടെയും ദുഃഖത്തില് പങ്കുചേരുന്നുവെന്നും
ചിത്തരഞ്ജന് പറഞ്ഞു



Credits Kerala || Deshabhimani ​Online ​News https://ift.tt/3n0LyGP

Comments

Archive

Contact Form

Send