കേരള പിറവി ദിനത്തില്‍ രാഹുലിന്റെ ജീവിതസ്വപ്നം പൂവണിഞ്ഞു

കാസര്ഗോഡ്> കേരള പിറവി ദിനത്തില് മന്ത്രി ഇ പി ജയരാജന് നേരിട്ടെത്തി വീടിന്റെ താക്കോല് കൈമാറിയ ആഹ്ലാദത്തിലാണ് സന്തോഷ് ട്രോഫി താരം കെ പി രാഹുല്. കായിക വകുപ്പാണ് അടച്ചുറപ്പുള്ള വീടെന്ന താരത്തിന്റെ ജീവിതസ്വപ്നം യാഥാര്ഥ്യമാക്കിയത്.

കായിക മേഖലയ്ക്കും കായികതാരങ്ങള്ക്കും സര്ക്കാര് നല്കുന്ന കരുതലിന്റെ നേര്സാക്ഷ്യമായി ചടങ്ങ് മാറി. രാഹുലിന്റെ കാസര്കോഡ് പിലിക്കോടുള്ള വീട്ടിലെത്തിയ മന്ത്രി വീടിന്റെ പാലുകാച്ചല് ചടങ്ങും നിര്വഹിച്ചു.



സന്തോഷ് ട്രോഫി ഫൈനലില് ഉള്പ്പടെ ഗോള് നേടി കിരീടവുമായി എത്തിയപ്പോഴാണ് നിര്ധന കുടുംബാംഗമായ രാഹുലിന്റെ പ്രശ്നങ്ങള് പുറംലോകം അറിഞ്ഞത്. താര്പ്പായ വെച്ചുകെട്ടിയ ഓലപ്പുരയിലായിരുന്നു നാലംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇതറിഞ്ഞ ഉടന് രാഹുലിന് വീട് നിര്മ്മിച്ച് നല്കാന് കായിക വകുപ്പ് തീരുമാനിക്കുകയായിരുന്നു.

15 ലക്ഷം രൂപയാണ് വീടിനായി കായികവകുപ്പ് അനുവദിച്ചത്. നാട്ടുകാരന് അമ്പുകുഞ്ഞി കുറഞ്ഞ വിലയ്ക്ക് ഭൂമിയും നല്കി. കഴിഞ്ഞ ഡിസംബറില് വീടിന് കുറ്റിയടിച്ചു. കൊവിഡ് നിയന്ത്രണങ്ങള്ക്കിടയിലും 8 മാസം കൊണ്ട് നിര്മ്മാണം പൂര്ത്തിയാക്കി. അഞ്ച് സെന്റില് 1200 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിയത്. രണ്ട് മുറി, ഹാള്, അടുക്കള, എന്നിവ അടങ്ങുന്നതാണ് വീട്.


കഴിഞ്ഞ ഫെബ്രുവരിയില് വിദ്യാഭ്യാസവകുപ്പില് രാഹുലിന് ജോലിയും ലഭിച്ചിരുന്നു. സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരളാ ടീമിലെ ജോലിയില്ലാതിരുന്ന താരങ്ങള്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില് എല്ഡി ക്ലാര്ക്ക് സൂപ്പര് ന്യൂമററി തസ്തികയില് നിയമനം നല്കാന് സര്ക്കാര് തീരുമാനിച്ചിരുന്നു. താരങ്ങള്ക്ക് പാരിതോഷികമായി അന്ന് രണ്ട് ലക്ഷം രൂപയും അനുവദിച്ചിരുന്നു.

എം.രാജഗോപാലന് എം എല് എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര് ഡോ. ഡി സജിത് ബാബു ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡണ്ട് പി ഹബീബ് റഹ്മാന്, , മുന് എം എല് എ കെ കുഞ്ഞിരാമന്, ടി വി ഗോവിന്ദന് , സ്പോര്ട്സ് കൗണ്സില് അംഗം ടി വി ബാലന് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.










Credits Kerala || Deshabhimani ​Online ​News https://ift.tt/37YJXwW

Comments

Archive

Contact Form

Send