നുണകള്‍ വീഴും നമ്മള്‍ വാഴും; നുണക്കോട്ടകള്‍ക്കെതിരെ സിപിഐ എമ്മിന്റെ ജനകീയ കൂട്ടായ്മ

തിരുവനന്തപുരം> മാധ്യമങ്ങളുടെ നുണക്കോട്ടകള്ക്കെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. എല്ലാ പാര്ടി ബ്രാഞ്ചുകളിലും മൂന്ന് കേന്ദ്രങ്ങളില് വീതം ഞായറാഴ്ച വൈകിട്ട് നാലുമുതല് ആറുവരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരുന്നു കൂട്ടായ്മ


ഇടതുപക്ഷത്തിനെതിരെ നിരന്തരം നുണകള് നിര്മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്ന മാധ്യമസമീപനം ജനകീയ കൂട്ടായ്മയില് ചര്ച്ചയായി. എല്ഡിഎഫ് സര്ക്കാരിന്റെ ജനോപകാര പ്രവര്ത്തനം സമൂഹത്തില് എത്താതിരിക്കാനുള്ള ബോധപൂര്വമായ നീക്കങ്ങള് കൂടിയാണ് സംസ്ഥാനമാകെ നടന്ന പരിപാടിയിലൂടെ തുറന്നുകാട്ടപ്പെട്ടത്.


തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള് അടുത്തതിനാല് നുണക്കോട്ടകള് കെട്ടിയുയര്ത്താനുള്ള വല്ലാത്ത ആവേശത്തില് പത്രങ്ങളും ചാനലുകളും അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ്.


സര്ക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളെ തമസ്കരിക്കുകയും തൂണിലും തുരുമ്പിലും സര്ക്കാര്വിരുദ്ധ വാര്ത്തകള് കുത്തിനിറയ്ക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് വലിയ വിഭാഗം മാധ്യമങ്ങള്ക്കും പ്രതിപക്ഷത്തിനുമുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jLUs9a

Comments

Archive

Contact Form

Send