"ഖമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ല, ബിസ്സിനസ്‌ പൊളിഞ്ഞതാണ്‌'; ന്യായീകരിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം > തട്ടിപ്പ് കേസിൽ റിമാൻഡിലായ യുഡിഎഫ് എംഎൽഎ എം സി ഖമറുദ്ദീനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം സി ഖമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. എംഎൽഎ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകര്ക്ക് പണം തിരിച്ച് നൽകണം. ഖമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാക്കള്ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില് ചെറുപ്പക്കാര്ക്കും പുതുമുഖങ്ങള്ക്കും ആയിരിക്കും അവസരം. കേരള കോണ്ഗ്രസ് സ്ഥാനാര്ഥി വിഷയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായി ചര്ച്ച നടന്നു വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38ujVSq

Comments

Archive

Contact Form

Send