ഗുജറാത്തിൽ വോട്ടിന്‌ പണം നൽകി ബിജെപി ; വീഡിയോദൃശ്യം പുറത്ത്‌


ന്യൂഡൽഹി
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കാർജനിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്ത്. ബിജെപി സ്ഥാനാർഥി അക്ഷയ് പട്ടേലിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പണം നൽകിയെന്ന് കോൺഗ്രസ് സ്ഥാനാർഥി കിരിത്സിങ് ജഡേജ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി വരണാധികാരിയായ എസ്ഡിഎം കെ ആർ പട്ടേൽ പറഞ്ഞു.

അക്ഷയ് പട്ടേൽ എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കാർജൻ അടക്കം ഗുജറാത്തിൽ എട്ടിടത്തും മധ്യപ്രദേശിൽ 28 മണ്ഡലത്തിലും ഉത്തർപ്രദേശിൽ ഏഴിടത്തും ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നു. മധ്യപ്രദേശിലും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിനു കാരണം.
ഒഡിഷ, നാഗാലൻഡ്, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രണ്ട് വീതവും ഛത്തീസ്ഗഢ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഒന്നുവീതവും മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു. 10നാണ് വോട്ടെണ്ണൽ.



Credits National || Deshabhimani ​Online ​News https://ift.tt/32bgNag

Comments

Archive

Contact Form

Send