മാഹി തുറമുഖ അഴിമതി : സിബിഐ അന്വേഷണമില്ല; കോൺഗ്രസ്‌ ബിജെപി ഒത്തുകളി


മയ്യഴി
മാഹി മത്സ്യബന്ധന തുറമുഖ നിർമാണഅഴിമതി അന്വേഷണം സിബിഐ ഏറ്റെടുക്കാത്തതിനു പിന്നിൽ കോൺഗ്രസ്–- ബിജെപി ഒത്തുകളി. ഹാർബർ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഐക്യവേദി കേന്ദ്രമന്ത്രി വി മുരളീധരനും പുതുച്ചേരി ലെഫ്. ഗവർണർ കിരൺബേദിക്കും പരാതി നൽകി ഒരുവർഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ല.

ആറു കോടി രൂപ ചെലവിൽ മാഹിയിൽ മത്സ്യബന്ധന തുറമുഖം പണിയാൻ 2005 ഒക്ടോബറിലാണ് ഭരണാനുമതി ലഭിച്ചത്. നാലു വർഷത്തിനകം നിർമാണം പൂർത്തിയാക്കണമെന്നും വ്യവസ്ഥചെയ്തു. 15 വർഷം കഴിഞ്ഞിട്ടും 45 ശതമാനം പ്രവൃത്തിമാത്രമാണ് തീർന്നത്. 69 കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയതു. സിഎജി റിപ്പോർട്ടിലടക്കം മാഹി മത്സ്യബന്ധന തുറമുഖ നിർമാണ ക്രമക്കേട് സൂചിപ്പിച്ചതാണ്.

എസ്റ്റിമേറ്റുമായി പുതുച്ചേരിയിലേക്കുപോയ മാഹി പൊതുമരാമത്ത് എൻജിനിയർ സന്തോഷ്കുമാറിന്റെ ദുരൂഹമരണം മുതൽ മാഹി ഹാർബറിനെ ചുറ്റിപ്പറ്റി ആരോപണങ്ങൾ പലതുണ്ടായി. കോൺഗ്രസിനോട് ബിജെപി കാട്ടുന്ന മൃദുസമീപനത്തിന്റെ ഭാഗമാണ് ഹാർബർ അഴിമതി അന്വേഷിക്കാത്തത്. സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബു വധക്കേസ് അന്വേഷണം മരവിപ്പിച്ചും ബിജെപി നേതാക്കളെ പ്രതിസ്ഥാനത്തുനിന്ന് രക്ഷിച്ചും സഹായിച്ചതിന്റെ പ്രത്യുപകാരമാണിതെന്നും ആരോപണമുണ്ട്. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ വെട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ബിജെപിക്ക് താൽപ്പര്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതാണിത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/35yzx5S

Comments

Archive

Contact Form

Send