വനിതാ കൗൺസിലർമാരെ ബിജെപി എം‌എൽ‌എ ചവിട്ടി


മംഗളൂരു
കർണാടകത്തിൽ ബിജെപി എംഎൽഎയും അനുയായികളും ചേർന്ന് സ്വന്തം പാർടിയിലെ മൂന്ന് വനിതാ കൗൺസിലർമാരെ ക്രൂരമായി ആക്രമിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് മർദനം. ബാഗൽകോട്ട തെർഡൽ മണ്ഡലത്തിലെ എംഎൽഎ സിദ്ദു സവഡിയും സംഘവുമാണ് മഹാലിംഗപുരം നഗരസഭയിലെ ബിജെപി അംഗങ്ങളായ ചാന്ദ്നി നായിക്, സരസ്വതി ഹുർക്കടാലി, ഗോദാവരി ബാത്ത് എന്നിവരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്.

മുനിസിപ്പാലിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കൗൺസിലർമാർ എംഎൽഎ സവഡിയെ സമീപിച്ചിരുന്നു. അപമാനിച്ച് തിരിച്ചയച്ചതിൽ പ്രതിഷേധിച്ച് മൂവരും കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടുചെയ്യാൻ തീരുമാനിച്ചു. ഇക്കാര്യം മനസ്സിലാക്കിയ എംഎൽഎയും അനുയായികളും മൂന്നു പേരെയും മുനിസിപ്പാലിറ്റിക്കു മുന്നിലെ റോഡിൽ തടഞ്ഞ് ആക്രമിച്ചു.

ചാന്ദ്നിയെ എംഎൽഎ തള്ളി താഴെയിട്ടു. അസഭ്യവർഷത്താടെ സംഘം ഇവരെ നിലത്തിട്ടുചവിട്ടി മുടിയിൽ പിടിച്ചുവലിച്ചിഴച്ചു. സമീപത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി. ആദ്യം മടിച്ചുനിന്ന പൊലീസ് പിന്നീട് നിസ്സാര വകുപ്പുകൾ ചേർത്ത് കേസുകൾ രജിസ്റ്റർ ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/32EMBVg

Comments

Archive

Contact Form

Send