ജ്വല്ലറി തട്ടിപ്പ്‌: എം സി ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നു

കാസർകോട്> ഫാഷന് ഗോള്ഡ് ജ്വല്ലറി തട്ടിപ്പ് കേസില് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ എംസി ഖമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്. നിക്ഷേപകരുടെ പരാതി പരിഹരിക്കാന് ലീഗ് നിയോഗിച്ച മധ്യസ്ഥന് കല്ലട്ര മാഹിന് ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ ഒന്പതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള് സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

നിക്ഷേപകരുടെ ബാധ്യത തീര്ക്കുന്ന കാര്യം പാര്ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറുമാസത്തിനകം പണം തിരിച്ച് നല്കുമോ എന്ന ചോദ്യത്തിന്മറുപടി പറയാന് എംസി കമറുദ്ദീന് തയാറാകാതിരുന്നപ്പോഴാണ് ലീഗ് ഈ നിലപാടെടുത്തത്.

എണ്ണൂറോളംപേരിൽനിന്നായി 150 കോടി രൂപയാണ് കാസർകോട് ജില്ലയിലെ ലീഗ് നേതാക്കൾ ജ്വല്ലറിയുടെ മറവിൽ തട്ടിയെടുത്തത്. 96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വർണ സ്കീമുകളിലൂടെയുംവാങ്ങി. പാർടി അണികളും ലീഗനുഭാവ പ്രവാസി സംഘടനാ പ്രവർത്തകരുമാണ് തട്ടിപ്പിനിരയായവരിലേറെയും. ജ്വല്ലറിയുടെയും ഖമറുദ്ദീന്റെയും ആസ്തിവിറ്റ് ആറു മാസത്തിനകം ബാധ്യത തീർക്കുമെന്ന് സംസ്ഥാന നേതൃത്വം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ജ്വല്ലറി പൂട്ടിയപ്പോൾതന്നെ ഖമറുദ്ദീൻ ആസ്തികൾ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റർചെയ്തതിനാൽ ബാക്കി ആസ്തികൾ ഡയറക്ടർമാർക്കോ മധ്യസ്ഥനോ വിൽക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല. എന്നിട്ടും നിക്ഷേപകരുടെ കണ്ണിൽ പൊടിയിടാനാണ് ഖമറുദ്ദീനും ലീഗ് നേതൃത്വവും ഇതുവരെ ശ്രമിച്ചത്. അത് അറിയാതെ നേതൃത്വത്തെ വിശ്വസിച്ച് പൊലീസിൽ പരാതിപ്പെടാതെ കാത്തിരിക്കുകയായിരുന്നു ഭൂരിപക്ഷം നിക്ഷേപകരും. പിന്നീടാണ് അവർ പരാതിയുമായെത്തിയത്. 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് ഖമറുദ്ദീൻ ഇപ്പോൾ



Credits Kerala || Deshabhimani ​Online ​News https://ift.tt/36s870L

Comments

Archive

Contact Form

Send