ബിഹാറിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യഫലങ്ങളിൽ മഹാജന സഖ്യത്തിന് മുന്നേറ്റം
പട്ന > ബിഹാറിൽ 243അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങിയത്. 100ഇടത്ത് മഹജന സഖ്യവും 59ഇടത്ത് എൻഡിഎയും മുന്നിലാണ്.ഒരിടത്ത് എൽജെപിയും ലീഡ് ചെയ്യുന്നു.
ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യവും ബിജെപിയുടെ എൻഡിഎയുമാണ് മുഖാമുഖം ഏറ്റുമുട്ടുന്ന പ്രധാന കക്ഷികൾ. .പകൽ വിവിപാറ്റുകൾകൂടി എണ്ണുന്നതിനാൽ പൂർണഫലം പുറത്തുവരാൻ വൈകുന്നേരമാകും.
അഭിപ്രായ സർവേകൾ എൻഡിഎയ്ക്ക് തുടർഭരണം പ്രവചിച്ചിരുന്നെങ്കിലും എക്സിറ്റ് പോളുകളിൽ മഹാസഖ്യത്തിനാണ് മേൽക്കൈ.
243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. 2015ൽ ആർജെഡി 80, ജെഡിയു 71, ബിജെപി 53, കോൺഗ്രസ് 27, സിപിഐ എംഎൽ 03 എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡി–- ജെഡിയു–-കോൺഗ്രസ് സഖ്യമാണ് എൻഡിഎയെ നേരിട്ടത്. നിതീഷ് മുഖ്യമന്ത്രിയായെങ്കിലും 2017ൽ വീണ്ടും ബിജെപിയോടൊപ്പം ചേർന്നു.
Credits National || Deshabhimani Online News https://ift.tt/35drQSc
Comments