വൈകി കിട്ടുന്ന നീതിയെങ്കിലും നല്കൂ, പേരറിവാളനെ വിട്ടയക്കൂ'; കമല്‍ ഹാസന്‍
ചെന്നൈ> രാജീവ് ഗാന്ധി വധക്കേസില് ജയിലില് കഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യവുമായി നടന് കമല് ഹാസനും രംഗത്ത്. 'ശരിയായ രീതിയില് വിചാരണ പോലും നടന്നുവെന്ന് സംശയങ്ങള് നിലനില്ക്കേ, മുപ്പത് വര്ഷത്തിലേറെയായി പേരറിവാളന്റെ ജയില് വാസം തുടരുകയാണ്. കോടതികള് വെറുതെ വിട്ടെങ്കിലും ഒരു ഗവര്ണറുടെ ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്കൂ, പേരറിവാളനെ വിട്ടയക്കൂ'; ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില് സംശയമുള്ളതായും കമല് ഹാസന് പ്രതികരിച്ചു
പേരറിവാളനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംവിധായകന് കാര്ത്തിക് സുബ്ബരാജും നടന് വിജയ് സേതുപതിയും അടക്കമുള്ളവര് രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധി വധക്കേസില് 30 വര്ഷമായി ജയിലില് കഴിയുകയാണ് പേരറിവാളന്.
പേരറിവാളന്റെ പരോള് കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആശുപത്രി സന്ദര്ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും പേരറിവാളിന് ഒരുക്കി നല്കണമെന്നും തമിഴ്നാട് സര്ക്കാരിനോട് സുപ്രീം കോടതി നിര്ദേശിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/2UV8qvx
Comments