ശിവശങ്കറിന്റെ എതിർവാദം : തിരിച്ചുംമറിച്ചും പറഞ്ഞ് ഇഡിയുടെ മറുപടി


സ്വന്തം ലേഖകൻ
മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ കോടതിയിൽ സമർപ്പിച്ച എതിർവാദക്കുറിപ്പിന് പറഞ്ഞതുതന്നെ തിരിച്ചുമറിച്ചും പറഞ്ഞ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മറുപടി. ചില രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ ഇഡി സമ്മർദം ചെലുത്തിയെന്ന ശിവശങ്കറിന്റെ വെളിപ്പെടുത്തല് ദുരുദ്ദേശ്യപരമാണെന്നും കോടതിയിൽ സമർപ്പിച്ച വിശദീകരണക്കുറിപ്പിൽ ഇഡി പറയുന്നു.

ശിവശങ്കറിന്റെ നിലപാടും (ബ്രാക്കറ്റില്) ഇഡിയുടെ മറുപടിയും- ചുവടെ:

(ലോക്കറിലെ പണം സംബന്ധിച്ച ഇഡി കണ്ടെത്തലിൽ വൈരുധ്യമുണ്ട് )
അന്വേഷണം പുരോ​ഗമിക്കെ പുതിയ കണ്ടെത്തൽ കൂട്ടിച്ചേർക്കേണ്ടിവരും. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ സ്വപ്നയ്ക്ക് ബാങ്ക് ലോക്കർ തുറക്കാൻ സൗകര്യം ചെയ്തതിൽനിന്ന് സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണ്.

(കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടില്ല)
2018 ഏപ്രിലിലും 2019 ഏപ്രിലിലും ശിവശങ്കർ വിമാനത്താവള കസ്റ്റംസ് അധികൃതരുമായി സംസാരിച്ചു. കള്ളക്കടത്ത് പ്രതിഫലം പറ്റിയതിന് ഇത് തെളിവ്. ചില കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഇഡി സംസാരിച്ചു.

(സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുമായി ആശയവിനിമയം നടത്തിയിട്ടില്ല)
പിടിക്കപ്പെടുമെന്ന് ഭയമുള്ളതിനാലാണ് ശിവശങ്കർ ഇടപെടാതിരുന്നത് എന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ പറഞ്ഞത്.

(സ്വപ്നയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പ്രതിയാക്കി)
ലോക്കർ എടുത്തു നൽകിയതിലൂടെ സ്വപ്നയുടെ പണമിടപാട് നിയന്ത്രിച്ചത് ശിവശങ്കറാണെന്ന് അനുമാനിക്കാം.



Credits Kerala || Deshabhimani ​Online ​News https://ift.tt/38QX5Vj

Comments

Archive

Contact Form

Send