മടിക്കൈയിലും കയ്യൂരിലും എല്‍ഡിഎഫ് സ്ഥാനാര്ഥികള്ക്ക് എതിരില്ല
നീലേശ്വരം > കമ്മ്യൂണിസ്റ്റ് കര്ഷകസമരപോരാട്ടങ്ങളിലൂടെ ചുവന്ന മടിക്കൈയിലും കയ്യൂര് ചിമേനിയിലുമായി നാല് എല്ഡിഎഫ് സ്ഥാനാര്ഥികള്ക്ക് എതിരില്ല. മടിക്കൈ പഞ്ചായത്തില് മൂന്ന് സ്ഥാനാര്ഥികള്ക്കാണ് എതിരില്ലാത്തത്. വി രാധ (വാര്ഡ് 11), രമ പത്മനാഭന് (വാര്ഡ് 12), എസ് പ്രീത ( വാര്ഡ് 13 ) എന്നിവരാണിവര്. ഇവര് മല്സരിക്കുന്ന വാര്ഡുകളില് മറ്റാരും നാമനിര്ദേശപത്രിക സമര്പ്പിച്ചിട്ടില്ല.
പഞ്ചായത്തില് 15 വാര്ഡുകളാണുള്ളത്.70 വര്ഷക്കാലമായി മടിക്കൈ പഞ്ചായത്ത് എല്ഡിഎഫാണ് ഭരിക്കുന്നത്. നേരത്തെ പലതവണ മടിക്കൈയില് ഇടതു സ്ഥാനാര്ഥികള് എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. 2010ലെ തെരഞ്ഞെടുപ്പിലും മൂന്ന് പേര്ക്ക് എതിരുണ്ടായിരുന്നില്ല.
കയ്യൂര് ചീമേനി പഞ്ചായത്തില് ഏഴാം വാര്ഡായ പള്ളിപ്പാറയില് ജനവിധി തേടുന്ന എല്ഡിഎഫ് സ്ഥാനാര്ഥി കെ പി വത്സലനാണ് എതിര് സ്ഥാനാര്ഥിയില്ലാത്തത്.
Credits Kerala || Deshabhimani Online News https://ift.tt/3pHFYLN
Comments