ബിജെപിയിൽ വിമർശനങ്ങൾ ചർച്ചചെയ്യുമെന്ന്‌ കൃഷ്‌ണദാസ്‌


കോഴിക്കോട്> ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് പി എം വേലായുധനും ശോഭ സുരേന്ദ്രനുമടക്കമുള്ളവർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഗണിക്കുമെന്ന് ദേശീയ നിർവ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

മുതിർന്ന നേതാക്കളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ചർച്ചചെയ്ത് പരിഹരിക്കും. സംഘടനക്കകത്ത് അതിനുള്ള സംവിധാനമുണ്ട്. കൂട്ടായ നേതൃത്വമാണ് ബിജെപിക്ക്. പ്രശ്നങ്ങൾ പരിഹരിക്കും –- വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സിപിഐ എമ്മിന്റെയും മടിയിൽ കനമുള്ളതിനാലാണ് അന്വേഷണം ഭയക്കുന്നതെന്നും പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3p5lTi3

Comments

Archive

Contact Form

Send