അശ്ലീല യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്‌മിക്ക് ജാമ്യം
കൊച്ചി > അശ്ലീല യൂട്യൂബര് വിജയ് പി.നായരെ ആക്രമിച്ച കേസില് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും മുന്കൂര് ജാമ്യം. വിജയ് പി നായരെ വീട്ടില് കയറി ആക്രമിച്ചതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരുന്നത്. തുടര്ന്ന് മുന്കൂര് ജാമ്യാപേക്ഷയ്ക്കായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കോടതിയ സമീപിച്ചിരുന്നു.
ശ്രീലക്ഷ്മി അറയ്ക്കല്, ദിയ സന എന്നിവരുടെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്ക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇയാള്ക്കെതിരെ സൈബര് സെല്ലില് പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്ന്നാണ് തങ്ങള് പ്രതികരിക്കാന് തീരുമാനിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങള് ചെയ്ത പ്രവൃത്തിയുടെ പേരില് ഭവിഷ്യത്തുകള് ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാല് കേരളത്തിലെ സ്ത്രീകള്ക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും അവര് കൂട്ടിച്ചേര്ത്തു.
Credits Kerala || Deshabhimani Online News https://ift.tt/3n8IFDZ
Comments