അമേരിക്കന്‍ തെരഞ്ഞെടുപ്പ്: പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന് തീരുമാനിക്കുമ്പോള് ചരിത്രം സൃഷ്ടിക്കപ്പെടുന്നു: തപ്‌സി
ന്യൂഡല്ഹി> അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ തോല്വിക്ക് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി തപ്സി പന്നു. 12 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്ന്ന വോട്ടര്മാരുടെ നിരക്കാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയതെന്ന് പറഞ്ഞ തപ്സി ജനാധിപത്യത്തിന്റെ ശക്തിയുടെ പൂര്ണ്ണമായ പ്രകടനമാണ് അമേരിക്കയില് കണ്ടതെന്നും പറഞ്ഞു.
അമേരിക്കന് പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും എത്തിയതില് എല്ലാവര്ക്കും സന്തോഷവും പ്രതീക്ഷയും ഉണ്ട്. എന്നാല് വിജയത്തെക്കാളും താന് ശ്രദ്ധിച്ചത് അമേരിക്കയില് രേഖപ്പെടുത്തിയ റെക്കോര്ഡ് വോട്ടാണെന്ന് തപ്സി കൂട്ടിച്ചേര്ത്തു.
'പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന് തീരുമാനിക്കുമ്പോള്, ചരിത്രം സൃഷ്ടിക്കപ്പെടുന്നു'; തപ്സി പറഞ്ഞു.
സമാധാനം, ജനാധിപത്യം, ശാസ്ത്രം, സത്യം എന്നിവ വീണ്ടെടുക്കാന് അമേരിക്കയിലെ ജനങ്ങള് ആഗ്രഹിക്കുന്നു എന്നതാണ് ബൈഡന്റെയും കമലാഹാരിസിന്റെയും വിജയം വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി.
Credits National || Deshabhimani Online News https://ift.tt/3k4aqM4
Comments