ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
പാറ്റ്ന> ബിഹാര് തെരഞ്ഞെടുപ്പില് വോട്ടെണ്ണല് പുരോഗമിക്കുമ്പോള് എന്ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്.നിലവില് ബിജെപി നേതൃത്വത്തിലുള്ള എന്ഡിഎ സഖ്യം 123സീറ്റിലും മഹാസഖ്യം 111 സീറ്റിലുമാണ് മുന്നേറുന്നത്. 122
സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.
വോട്ടെണ്ണല് ഇപ്പോഴും പുരോഗമിക്കുകയാണ്. രാത്രി വളരെ വൈകി മാത്രമെ പൂര്ണ ഫലം പുറത്തുവരികയുള്ളു. തിരക്കിട്ട് ഫലപ്രഖ്യാപനം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീണന് ഉദ്യോഗസ്ഥര്ക്ക് മുന്നറിയിപ്പ് നല്കി. ബിഹാറില് മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്ട്ടികള് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
മഞ്ജി , വിഭൂതിപൂര് മണ്ഡലങ്ങളില് സിപിഐ എം വിജയിക്കുകയും ചെയ്തു. വോട്ടെണ്ണുന്ന നിരവധി മണ്ഡലങ്ങളില് വളരെ ചെറിയ ഭൂരിപക്ഷത്തില് ശക്തമായ മത്സരമാണ് പുരോഗമിക്കുന്നത്.അതിനാല് തന്നെ അന്തിമ ഫലം പ്രവചനാതീതമായി തുടരുകയാണ്
Credits National || Deshabhimani Online News https://ift.tt/3ljaHfE
Comments