അനധികൃത സ്വത്ത്‌ സമ്പാദനം; എല്ലാം ചെയ്‌തത്‌ കെ എം ഷാജിയെന്ന്‌ ഭാര്യ ആശ

കോഴിക്കോട് > അനധികൃത സ്വത്ത് സമ്പാദനത്തിൽ എല്ലാ ഇടപാടുകളും ചെയ്തത് കെ എം ഷാജിയാണെന്ന് ഭാര്യയുടെ മൊഴി. പതിനൊന്നര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനിടെയാണ് ആശ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽവെളിപ്പെടുത്തൽ നടത്തിയത്. ആഡംബര വീട് നിർമിക്കാനും തന്റെ പേരിലുള്ള സ്വത്തുവകകൾ വാങ്ങിക്കാനുമുള്ള പണത്തിന്റെ ഉറവിടം എന്താണെന്ന് അറിയില്ലെന്നും ആശ മൊഴിനൽകി.

തനിക്ക് ജോലിയോ വരുമാനമോ ഇല്ല. തന്റെ പേരിലുള്ള ആസ്തികൾ വാങ്ങിയത് ഭർത്താവാണെന്നും ആശ ഇഡിക്ക് മൊഴി നൽകി. രാവിലെ പത്തിന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി ഒമ്പതര വരെ നീണ്ടു. ഇതിനിടെ ഭക്ഷണം കഴിക്കാൻ ഇവർ വിസമ്മതിച്ചു.

ആശയുടെ പേരിൽ മാത്രം മൂന്നിടത്ത് ഭൂമിയുണ്ട്. ഷാജിയുടെയും ആശയുടെയും പേരിലും ഒരിടത്ത് ഭൂമിയുണ്ട്. ഇത് വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കിയെങ്കിലും പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് തനിക്കറിയില്ലെന്ന മറുപടി ആവർത്തിച്ചു.

ചൊവ്വാഴ്ച ഷാജിയെ ചോദ്യംചെയ്ത ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന സൂചന നൽകിയാണ് തിങ്കളാഴ്ച ആശയെ വിട്ടയച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3l9xUAN

Comments

Archive

Contact Form

Send