ചരിത്രംകുറിച്ച് സുധീഷ്; ചോലനായ്ക്കരിലെ ആദ്യ സ്ഥാനാര്‍ഥി

എടക്കര > ചോലനായ്ക്കര് വിഭാഗത്തില്നിന്ന് പൊതുതെരഞ്ഞെടുപ്പില് മത്സരിക്കുന്ന ആദ്യ സ്ഥാനാര്ഥിയായി സി സുധീഷ് (21). വഴിക്കടവ് ബ്ലോക്ക് ഡിവിഷനില് എല്ഡിഎഫ് സ്ഥാനാര്ഥിയായാണ് ജനവിധി തേടുന്നത്.

വഴിക്കടവ് പഞ്ചായത്തില് വനത്തിലെ പുഞ്ചക്കൊല്ലി അളക്കല് കോളനിയിലെ ഈ ചെറുപ്പക്കാരന് പ്രചാരണവും തുടങ്ങി. വനത്തില്നിന്ന് പുറത്തെത്തി എട്ട് വാര്ഡുകള് ഉള്പ്പെടുന്ന ഡിവിഷനില് സുധീഷ് പര്യടനം നടത്തും.

ഏഷ്യയിലെതന്നെ പ്രാക്തന ഗോത്ര നിവാസികളില് ഗുഹകളില് താമസിച്ചുവന്ന വിഭാഗമാണ് ചോലനായ്ക്കര്. ഈ വിഭാഗത്തില് നിന്നുവരുന്ന സുധീഷ് പ്ലസ്ടു പാസായിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pvDFez

Comments

Archive

Contact Form

Send