തലസ്ഥാനത്ത് എൽഡിഎഫ് സീറ്റ് ധാരണയായി; സിപിഐ എം സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു
തിരുവനന്തപുരം > ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടകകക്ഷികൾ സീറ്റ് വിഭജനം പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്തുകളിലെ എൽഡിഎഫ് ഘടകകക്ഷികൾ ധാരണയിലെത്തിയ സീറ്റുകൾ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രഖ്യാപിച്ചു.
ജില്ല, കോർപറേഷൻ വാർഡുകളിലെ സിപിഐ എം സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. മറ്റുഘടകകക്ഷികൾ അവരവരുടെ സ്ഥാനാർഥി പട്ടിക പിന്നീട് പ്രഖ്യാപിക്കും. സിപിഐ സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും.
കോർപ്പറേഷനിലേക്കുള്ള സിപിഐ എം സ്ഥാനാർത്ഥികൾ
ഇരുപത്താറ് ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ 19 ഡിവിഷനിൽ സിപിഐ എം മത്സരിക്കും. സിപിഐ–- 4, ജനതാദൾ എസ്–- 1, എൽജെഡി–- 1, കേരള കോൺഗ്രസ് മാണി–- 1 എന്നിങ്ങനെയാണ് മത്സരിക്കുക.
നൂറ് വാർഡുള്ള കോർപറേഷനിൽ 70 വാർഡിൽ സിപിഐ എം മത്സരിക്കും. സിപിഐ–- 17, ജനതാദൾ എസ്–- 2, എൽജെഡി–- 2, കേരള കോൺഗ്രസ് എസ്–-1, ഐഎൻഎൽ–-1, എൻസിപി–-1. ആറ് സീറ്റിൽ തീരുമാനം പിന്നീട്.
കോർപ്പറേഷനിലേക്കുള്ള സിപിഐ എം സ്ഥാനാർത്ഥികൾ
നാല് നഗരസഭയിലും 11 ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫ് സീറ്റ് ധാരണയായി. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്തുതല എൽഡിഎഫ് കമ്മിറ്റികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
കോർപ്പറേഷൻ സ്ഥാനാർഥികളിൽ 66 ശതമാനം വനിതകൾ
തിരുവനന്തപുരം> വികസനമാതൃകകളിൽ ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ തലസ്ഥന കോർപറേഷനെ അടുത്ത അഞ്ചുവർഷം നയിക്കാനുള്ള എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയിലെ 70 സിപിഐ എം സ്ഥാനാർഥികളിൽ 46 പേരും വനിതകൾ (66ശതമാനം). അഞ്ച് ജനറൽ സീറ്റിലും വനിതകളാണ്.
കോർപ്പറേഷനിലേക്കുള്ള സിപിഐ എം സ്ഥാനാർത്ഥികൾ
23 പേർ യുവതീയുവാക്കളാണ്. ഇവരിൽ 15 പേർ 30 വയസ്സിൽ താഴെയുള്ളവരാണ്. പ്രൊഫഷണൽ ഡിഗ്രിക്കാർ മൂന്നു പേരുണ്ട്. മൂന്ന് ബിരുദാനന്തരബിരുദ ധാരികളും 25 പേർ ബിരുദധാരികളുമാണ്.
കോർപ്പറേഷനിലേക്കുള്ള സിപിഐ എം സ്ഥാനാർത്ഥികൾ
സ്ഥാനാർഥികൾ സാന്ത്വനപരിചരണ മേഖലയിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നവരും പൊതുപ്രവർത്തന മേഖലകളിൽ സുസമ്മതരുമാണ്.
വാർഡ്, സ്ഥാനാർഥികളുടെ പേര് ക്രമത്തിൽ ചുവടെ:
മണ്ണന്തല: എസ് അശ്വതി
ഇടവക്കോട്: എൽ എസ് സാജു
ചെറുവയ്ക്കൽ: സൂര്യ ഹേമൻ
ആക്കുളം: വി എം ജയകുമാർ
ഉള്ളൂർ: എൽ എസ് ആതിര
മെഡിക്കൽ കോളേജ്: ഡി ആർ അനിൽ
കടകംപള്ളി: പി കെ ഗോപകുമാർ
കരിക്കകം: കെ ശ്രീകുമാർ
വെട്ടുകാട്: സാബു ജോസ്
പാൽകുളങ്ങര: എസ് വിജയകുമാരി
ശ്രീകണ്ഠേശ്വരം: എസ് ശിവകുമാർ
പേട്ട: സി എസ് സുജാദേവി
ചാക്ക: അഡ്വ. എം ശാന്ത
പാതിരപ്പള്ളി: എം എസ് കസ്തൂരി
കുടപ്പനക്കുന്ന്: ജയചന്ദ്രൻനായർ
പേരൂർക്കട: ജമീല
മുട്ടട: ടി പി ബിനോയി
കേശവദാസപുരം: അഡ്വ. വി എസ് അംശു
നെട്ടയം: രാജിമോൾ
കാച്ചാണി: പി രമ
വാഴോട്ടുകോണം: എ ഹെലൻ
കഴക്കൂട്ടം: എൽ എസ് കവിത
കാട്ടായിക്കോണം: ഡി രമേശൻ
പൗഡിക്കോണം: എസ് രാജി
ചെല്ലമംഗലം: കെ എസ് ഷീല,
ചെമ്പഴന്തി: പി മഹാദേവൻ
ശ്രീകാര്യം: സ്റ്റാൻലി ഡിക്രൂസ്
കുളത്തൂർ: ബി നാജ
പൗണ്ടുകടവ്: ജിഷ ജോൺ
പള്ളിത്തറ: മേടയിൽ വിക്രമൻ
വിഴിഞ്ഞം: സമീറ എസ് മിൽഹാദ്
മുല്ലൂർ: അഞ്ജു കെ നിനു
ഹാർബർ: എം എം യൂസഫ് ഖാൻ
തിരുവല്ലം: മീനു എം നായർ
പുഞ്ചക്കരി: ഡി ശിവൻകുട്ടി
പൂങ്കുളം: വി പ്രമീള
മുടവൻമുകൾ: ആര്യ രാജേന്ദ്രൻ
കരമന: ഗീത
ആറന്നൂർ: ബിന്ദു മേനോൻ
ചാല: ഇ കെ രാജലക്ഷമി
വലിയശാല: സുനിൽ (കൃഷ്ണകുമാർ)
നെടുങ്കാട്: എസ് പുഷ്പലത
കാലടി: ശ്യാംകുമാർ
ആറ്റുകാൽ: ഉണ്ണികൃഷ്ണൻ നായർ
കമലേശ്വരം: വി വിജയകുമാരി
കളിപ്പാൻകുളം: സജുലാൽ
മുട്ടത്തറ: ബി രാജു
പെരുന്താന്നി: പെരുന്താന്നി രാജു
പുത്തൻപള്ളി: എസ് സലീം
വള്ളക്കടവ് : ഷാജിത നാസർ
പുന്നയ്ക്കാമുകൾ: എസ് രേണുകകുമാരി
തൃക്കണ്ണാപുരം : വി വി പ്രിയാമോൾ
തിരുമല: ആർ പി ശിവജി
എസ്റ്റേറ്റ്: ആർ പത്മകുമാരി
പാപ്പനംകോട്: എൻ എസ് മായ
പൊന്നുമംഗലം: എസ് സഫീറാബീഗം
മേലാംകോട്: വി എസ് അക്ഷയ
കുന്നുകുഴി: എ ജി ഒലീന
കണ്ണമ്മൂല: എസ് എസ് ശരണ്യ
വഞ്ചിയൂർ: ഗായത്രി ബാബു
തൈക്കാട്: ജി മാധവദാസ്
പാങ്ങോട്: ശരണ്യ എസ് നായർ
വലിയവിള: എസ് മഞ്ജു
വട്ടിയൂർക്കാവ്: ഐ എം പാർവതി
ശാസ്തമംഗലം: ബിന്ദു ശ്രീകുമാർ
കവടിയാർ: ഒ ശ്രീലേഖ
നന്ദൻകോട്: ഡോ. കെ എസ് റീന
ജഗതി: എം എ വിദ്യ മോഹൻ
Credits Kerala || Deshabhimani Online News https://ift.tt/38liJkf
Comments