അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡൽഹി > മുംബൈയിലെ ഇൻറീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിപ്പബ്ളിക് എഡിറ്റര് അര്ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
അമ്പതിനായിരം രൂപ കെട്ടിവെച്ച് അർണബിനെയും മറ്റ് രണ്ട് പ്രതികളെയും മോചിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് ഹർജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്.
എട്ട് ദിവസങ്ങൾക്ക് ശേഷമാണ് അർണബിന് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് നടപ്പിലാക്കിയശേഷം അത് തങ്ങളെ അറിയിക്കണമെന്നും കോടതിയെ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനസർക്കാർ വിരോധം തീർക്കാൻ ശ്രമിക്കുമ്പോൾ അത് കണ്ട് നിൽക്കാനാകില്ലെന്ന് നേരത്തെ കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. ആത്മഹത്യാപ്രേരണ വകുപ്പ് എങ്ങനെയാണ് ഈ കേസിൽ വരികയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. പണം നൽകാനുള്ളതിന്റെ പേരിൽ ആത്മഹത്യാപ്രേരണക്കേസ് ചുമത്താൻ കഴിയില്ലെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഹൈക്കോടതികൾക്ക് കഴിയണമെന്ന് സുപ്രീംകോടതി വിശദമാക്കി.
Credits National || Deshabhimani Online News https://ift.tt/3lxGfyc
Comments