കോൺഗ്രസിന്റെ അടിത്തറ പോയി, സംഘടനാ സംവിധാനമുള്ള പാർടിയാണ് തെരഞ്ഞെടുപ്പിൽ ജയിക്കുക ; സിബലിനു പിന്നാലെ ചിദംബരവും
ന്യൂഡൽഹി
കോൺഗ്രസിന് അടിത്തട്ടുമുതൽ സംഘടനാ സംവിധാനം നഷ്ടമായെന്ന് മുതിർന്ന നേതാവ് പി ചിദംബരം. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇത് തെളിയിച്ചെന്നും ഹിന്ദി പത്രം ‘ദൈനിക് ഭാസ്കറി’നുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സംഘടനാ സംവിധാനമുള്ള പാർടിയാണ് തെരഞ്ഞെടുപ്പിൽ ജയിക്കുക. കോൺഗ്രസ് ബിഹാറിൽ 45 സീറ്റിൽ മത്സരിച്ചാൽ മതിയായിരുന്നു. മഹാസഖ്യം വിജയത്തിന്റെ വക്കിൽ എത്തിയതാണ്. കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ അഭാവമാണ് സീറ്റുകൾ നഷ്ടപ്പെടുത്തിയത്. കേരളം, ബംഗാൾ, അസം, തമിഴ്നാട് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ആർക്ക് വേണമെങ്കിലും എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാമെന്നും ചിദംബരം പറഞ്ഞു.
അതേസമയം, നേതൃത്വത്തെ വിമർശിക്കുന്നവർ മറ്റേതെങ്കിലും പാർടിയിൽ ചേരുകയോ സ്വന്തം പാർടി രൂപീകരിക്കുകയോ ചെയ്യണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു.
Credits National || Deshabhimani Online News https://ift.tt/35IqCP5
Comments