പാലായില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിക്ക് കോവിഡ്; നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളുട പ്രചാരണം നിര്‍ത്തിവച്ചു

പാലാ > നഗരസഭാ തെരഞ്ഞെടുപ്പില് മല്സരിക്കുന്ന ജോസഫ് വിഭാഗം സ്ഥാനാര്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുപതാം വാര്ഡിലെ യുഡിഎഫ് സ്ഥാനാര്ഥിക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതോടെ നഗരസഭയിലെ 26 വാർഡിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ പൊതു പ്രചാരണ പരിപാടികൾ 30വരെ നിർത്തിവച്ചു.

നഗരസഭാ യുഡിഎഫ് സ്ഥാനാർഥികളുടെ സംഗമം 24ന് നടത്തിയിരുന്നു. നഗരസഭയിൽ യുഡിഎഫിനെ നയിക്കുന്ന കുര്യാക്കോസ് പടവൻ്റെ വസതിയിൽ നടത്തിയ സംഗമത്തിൽ കോവിഡ് സ്ഥിരീകരിച്ച പ്രതിനിധി ഉൾപ്പെടെ 26 സ്ഥാനാർഥികളും വനിതാ സ്ഥാനാർഥികളുടെ ഭർത്താക്കന്മാരും പങ്കെടുത്തിരുന്നു. യുഡിഎഫ് നേതാക്കളായ കെ സി ജോസഫ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ, വക്കച്ചൻമറ്റത്തിൽ, ഇ ജെ ആഗസതി മറ്റ് യുഡിഎഫ് നേതാക്കളും മാധ്യമ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇതിനുശേഷമാണ് യോഗത്തിൽ പങ്കെടുത്ത സ്ഥാനാർഥിക്ക് കോവിഡ് സ്ഥിരീകിച്ച റിപ്പോർട്ട് പുറത്ത് വന്നത്. 19ന് നാമനിർദ്ദേശ സമര്പ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും തുടർന്ന് ചേർന്ന യുഡിഎഫ് യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഈ സാഹചര്യം മുൻനിർത്തിയാണ് നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പൊതു പ്രചാരണം നിർത്തിവച്ചത്.

യുഡിഎഫ് നഗരസഭാ തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് കുര്യാക്കോസ് പടവന്, പ്രൊഫ. സതീശ് ചൊള്ളാനി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. സമ്പർക്കത്തെതുടർന്ന് യുഡിഎഫ് സ്ഥാനാര്ഥികളും കുടുംബാംഗങ്ങളും വീടുകളിൽ നിരീക്ഷണത്തില് കഴിയുകയാണ്. 30ന് പരിശോധനയ്ക്ക് ശേഷം കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ലഭിച്ചെങ്കില് മാത്രമേ നേരിട്ടുള്ള പ്രചരണ പരിപാടികളിൽ ഇവർക്ക് പങ്കെടുക്കാനാകൂ.

എന്നാൽ ബുധനാഴ്ച്ച പാലാ നഗരസഭാ വരണാധികാരി വിളിച്ചുചേര്ത്ത നഗരസഭയിലെ മുഴുവന് സ്ഥാനാർഥികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തിൽ ജോഷി വട്ടക്കുന്നേല് പങ്കെടുത്തിരുന്നില്ലന്ന് അധികൃതർ അറിയിച്ചു.

അതേസമയം കോവിഡ് പോസിറ്റീവായ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട നിരവധി ആളുകള് യോഗത്തില് പങ്കെടുത്തിട്ടുണ്ട്. ഈ യോഗത്തിൽ പങ്കെടുത്തവരുടെ വിവരം ശേഖരിച്ച് ആരോഗ്യ വകുപ്പ്, നഗരസഭാ അധികൃതർ സമ്പർക്ക സ്ഥിതി വിലയിരുത്തി വരികയാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/379cf5X

Comments

Archive

Contact Form

Send