കുട്ടിയെഴുത്തുകാരോട് സംവദിച്ച് ടി ഡി രാമകൃഷ്‌ണൻ
തിരുവനന്തപുരം
നിരന്തരം പുതുക്കുന്ന ഭാഷയും അനുഭവങ്ങളും ചേർത്താണ് മികച്ച കഥകൾ എഴുതാനാകുന്നതെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ. കേരള ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ മൂന്നാം ദിനം "കഥകഥ കഥയോ കഥ’ സെഷനിൽ കുട്ടിയെഴുത്തുകാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയും സ്വീകരിക്കുന്ന പ്രമേയവുമാണ് കഥയെ വ്യത്യസ്തമാക്കുന്നതെന്നും ടി ഡി രാമകൃഷ്ണൻ പറഞ്ഞു. 20 കുട്ടി കഥയെഴുത്തുകാർ അവരുടെ രചനകൾ പങ്കുവച്ചു. ഫെസ്റ്റിവൽ ഡയറക്ടർ കെ വി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.
അശോകൻ ചരുവിൽ, ആര്യൻ ടി കണ്ണന്നൂർ, ഇ എൻ ഷീജ, ബിനു എബ്രഹാം, എ കൃഷ്ണദാസ്, ആർദ്ര കെ എസ്, ബാലസംഘം സംസ്ഥാനകമ്മിറ്റി അംഗം അനുജ, ജോയിന്റ് സെക്രട്ടറി ശിവപ്രസാദ്, മോഡറേറ്റർ ബാസിം എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച "ഒന്നാണ് കേരളം ഒന്നാമതാണ് കേരളം" എന്ന സംവാദത്തിൽ ധനമന്ത്രി ടി എം തോമസ് ഐസക് കുട്ടികളുമായി ഒത്തുചേരും. ബാലസംഘം കേരള, ചിന്ത പബ്ലിഷേഴ്സ് എന്നീ ഫെയ്സ്ബുക് പേജുകളിലൂടെ ലൈവ് കാണാനാകും.
Credits Kerala || Deshabhimani Online News https://ift.tt/2U6lgXp
Comments