ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ചെന്നിത്തല; വെല്ലുവിളിക്കു പിന്നിൽ ബിജെപി ചായ്‌‌വ്‌

ന്യൂഡൽഹി > ദേശീയനേതൃത്വത്തിന്റെ നിലപാടിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടർച്ചയായി തള്ളിപ്പറയുന്നതിന് പിന്നിൽ കോണ്​ഗ്രസില് രൂപംകൊള്ളുന്ന പുതിയ ചേരിതിരിവ്. ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്നവരും ബിജെപിയെ എതിർക്കുന്നവരും എന്ന രീതിയിലാണ് ചേരിതിരിവ്. എൽഡിഎഫ് സർക്കാരിനെ എതിർക്കാൻ ബിജെപിയുമായും കൂട്ടാകാമെന്ന നിലപാടാണ് കേരളത്തിലെ ഒരുവിഭാഗം നേതാക്കളുടേത് എന്ന ആക്ഷേപം ശക്തമാകുകയാണ്. ബിജെപിയെ അനുകരിക്കാൻ മുതിർന്നാൽ കോൺഗ്രസ് പൂജ്യമായി മാറുമെന്ന് ശശി തരൂർ പറഞ്ഞതിന് ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമാണുള്ളത്.

‘ബംഗാളിൽ കോൺഗ്രസുമായി യെച്ചൂരി കച്ചവടമുറപ്പിച്ചു’ എന്ന് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന കോൺഗ്രസ് ദേശീയനേതൃത്വത്തോടുള്ള പുതിയ വെല്ലുവിളിയാണ്. തൃണമൂൽ കോൺഗ്രസും ബിജെപിയും അഴിച്ചുവിട്ട ഭീകരത ചെറുക്കാൻ ഇടതുമുന്നണിയുമായി സഹകരിക്കണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് ബംഗാൾ ഘടകം. അടുത്തിടെ ബംഗാൾ പിസിസി അധ്യക്ഷനായി നിയമിതനായ ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ഈ നിലപാടിന്റെ ശക്തനായ വക്താവാണ്. ഇത് പരിഗണിച്ചാണ് ബംഗാൾ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇദ്ദേഹത്തെ പിസിസി അധ്യക്ഷനാക്കിയത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ നടപടികളെ പരിഹസിക്കുകയാണ് ചെന്നിത്തല.

അന്വേഷണ ഏജൻസികളെ കേന്ദ്രം രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയിൽ ചെന്നിത്തല നേരത്തേ അരിശംപൂണ്ടു. അധികാരസംവിധാനമാകെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ‘ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിൽ എഴുതിയ ലേഖനത്തെയും പ്രതിപക്ഷനേതാവ് അംഗീകരിച്ചില്ല.

ഭരണഘടനയെയും ജനാധിപത്യത്തെയും അപ്രസക്തമാക്കുന്ന നയം നടപ്പാക്കുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ നിലപാട് ശക്തമാക്കണമെന്ന അഭിപ്രായം ദേശീയതലത്തിൽ പല കോൺഗ്രസ് നേതാക്കൾക്കുമുണ്ട്. അതിനിടെയാണ് ബിജെപിക്കെതിരായ പരിമിതമായ വിമർശംപോലും അംഗീകരിക്കില്ലെന്ന നിലപാട് കേരളത്തിലെ നേതാക്കൾ സ്വീകരിക്കുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/2JAlx2J

Comments

Archive

Contact Form

Send