കെപിസിസി ആസ്ഥാനത്ത് നേതാവിന്റെ ഉപവാസം
തിരുവനന്തപുരം
സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ കോൺഗ്രസ് നേതാവിന്റെ സത്യഗ്രഹം. സേവാദൾ വാമനപുരം മണ്ഡലം പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായ കതിരുവിള ശ്രീകുമാറാണ് വ്യാഴാഴ്ച രാവിലെ പ്രതിഷേധവുമായി എത്തിയത്.
കൊടിയും ഗാന്ധിജിയുടെ ചിത്രംപതിച്ച പ്ലക്കാർഡുമേന്തി ഡിസിസി ഓഫീസിൽനിന്ന് കാൽനടയായി കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീകുമാർ വൈകിട്ടുവരെ ഗേറ്റിനു മുന്നിൽ നിലയുറപ്പിച്ചു. സാധാരണക്കാരായ പ്രവർത്തകരെ അവഗണിക്കുന്ന നേതൃത്വത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/32BSzWM
Comments