ടിഎംസിയെ തോൽപ്പിക്കാതെ ബിജെപിയെ ചെറുക്കാനാകില്ല: യെച്ചൂരി
ന്യൂഡൽഹി
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാൻ കഴിയില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടിഎംസിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്. ഇതു മുതലെടുത്താണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കിയത്. ബിജെപിയിലേക്കുള്ള വാഹനമായിരുന്നു ടിഎംസി.
ടിഎംസിക്കും ബിജെപിക്കും വിരുദ്ധമായ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാനാണ് സംസ്ഥാനത്ത് കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷസഖ്യവുമായി തെരഞ്ഞെടുപ്പിൽ ധാരണയാകാമെന്ന് തീരുമാനിച്ചത്. ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. മമത ബാനർജി ബിജെപിമുന്നണി സർക്കാരിൽ മന്ത്രിയായിരുന്നുവെന്നും യെച്ചൂരി പ്രതികരിച്ചു.
Credits National || Deshabhimani Online News https://ift.tt/3jXzFQg
Comments