നെഹ്റു രാജ്യചരിത്രത്തെ സ്വാധീനിച്ച വ്യക്തി: മുഖ്യമന്ത്രി


തിരുവനന്തപുരം
ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവാഹർലാൽ നെഹ്റുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താഴേത്തട്ടിലേക്ക് വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് സോവിയറ്റ് മാതൃകയെ പിന്തുടർന്ന ആസൂത്രണ പദ്ധതികൾ നെഹ്റു നടപ്പിലാക്കിയത്.

നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി ആക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ട് പോവുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്. നെഹ്റുവിന്റെ ശരികളെ അദ്ദേഹത്തിന്റെ അനുയായികൾ തന്നെ ഉപേക്ഷിച്ചിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ നെഹ്റുവിന്റെ ഓർമകൾക്ക് പ്രസക്തിയും പ്രാധാന്യവും ഏറിവരികയാണ്. കുട്ടികളുടെ ദിനമായാണ് നെഹ്റുവിന്റെ ജന്മദിനം രാജ്യത്ത് ആഘോഷിക്കുന്നത്. ശിശുദിനാഘോഷത്തിൽ മുഴുകുന്ന എല്ലാ കുഞ്ഞുങ്ങളെയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/35xdE6K

Comments

Archive

Contact Form

Send