ഓൺലൈൻ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം; ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസ്‌

കൊച്ചി > ഓൺലൈൻ വാർത്താ മാധ്യമങ്ങളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തിയെന്ന നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നൽകിയിരിക്കുന്നത്. അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോവുകയാണെന്നും മറ്റുമുള്ള തലക്കെട്ടുകളോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് വ്യാപകമായി പ്രചരിക്കുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മലയാളത്തിലെ വിവിധ ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. മലയാളി വാര്ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന് എന്നീ ഓണ്ലൈന് പോര്ട്ടലുകള്ക്കെതിരെയും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്ക്കെതിരെയുമാണ് പരാതി.

ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആലുവ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2TRTwFJ

Comments

Archive

Contact Form

Send