സ്ഥാനാർഥിത്വം പിൻവലിക്കൽ: ആധികാരികത ഉറപ്പാക്കണം
തിരുവനന്തപുരം > സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയശേഷമേ സ്വീകരിക്കാവൂ എന്ന് വരണാധികാരികളോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്കരൻ അറിയിച്ചു. സ്ഥാനാർഥി, നിർദേശകൻ, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവർക്കാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് നൽകാൻ സാധിക്കുക. നിർദേശകനോ ഏജന്റോ ആണ് നോട്ടീസ് നൽകുന്നതെങ്കിൽ സ്ഥാനാർഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കണം. അപേക്ഷ നൽകുന്നവരുടെ ആധികാരികത തിരിച്ചറിയൽ രേഖയുൾപ്പെടെ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കണം.
ഫോറം അഞ്ചിൽ പൂരിപ്പിച്ച് നൽകാത്ത അപേക്ഷകൾ സ്വീകരിക്കില്ല. 23ന് പകൽ മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ചിഹ്നം ശുപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർടി ഭാരവാഹികൾ കത്ത് സ്വന്തം കൈപ്പടയിൽ ഒപ്പിട്ട് ബന്ധപ്പെട്ട വരണാധികാരിക്ക് 23ന് വൈകിട്ട് മൂന്നിനുമുമ്പ് സമർപ്പിക്കണം.
Credits Kerala || Deshabhimani Online News https://ift.tt/3pMGKah
Comments