വൃദ്ധ ദമ്പതികളുടെ ജീവിത ദുരിതങ്ങള്‍ വിറ്റ് കാശാക്കി; യു ട്യൂബര്‍ക്കെതിരെ കേസ്

ന്യൂഡല്ഹി> കൊവിഡ് കാലത്ത് ജീവിതം തകര്ന്ന വൃദ്ധ ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില് പങ്കുവെച്ച യൂട്യൂബര്ക്കെതിരെ ദമ്പതികള് രംഗത്ത് . ഡല്ഹിയിലെ 'ബാബ ക ധാബ' ഉടമ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബറായ ഗൗരവ് വാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് കാലത്ത് ജീവിതം തകര്ന്നുവെന്നും ജീവിക്കാന് നിവൃത്തിയില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ വൃദ്ധ ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിച്ചത് അടുത്തിടെയാണ്.

എന്നാല്, തങ്ങള്ക്ക് നല്കാനെന്ന പേരില് ഓണ്ലൈനായി പണം കണ്ടെത്തിയ ഗൗരവ് ആ പണം തട്ടിയെടുത്തെന്നാണ് ദമ്പതികള് പൊലീസില് നല്കിയ പരാതിയില് പറയുന്നത്.

'ഗൗരവ് വാസന് വീഡിയോ എടുത്ത് യൂട്യൂബില് പോസ്റ്റ് ചെയ്തു. കടയുടമയ്ക്ക് പണം നല്കി സഹായിക്കാന് വീഡിയോയിലൂടെ പറഞ്ഞു. എന്നാല് വാസന് ബോധപൂര്വ്വം സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറും നല്കി സംഭാവന സ്വീകരിച്ചു;' കാന്ത പൊലീസില് നല്കിയ പരാതിയില് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3kOEGMj

Comments

Archive

Contact Form

Send